മുടിയില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും.മുടികളര്‍ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.യുവാക്കളും മധ്യവയസ്കരും ഒരുപോലെ മുടി കളര്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കാറുണ്ട്.ചിലര്‍ ഭാഗികമായിട്ടും മറ്റുചിലര്‍ മുഴുവനായും മുടി കളര്‍ ചെയ്യാറുണ്ട്. മുടി കളര്‍ ചെയ്യുന്നത്.എന്നാല്‍ മുടി കളര്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ?ഇതാണ് മിക്കവരുടെയും ആശങ്ക
മുടി കളര്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.കളര്‍ ചെയ്യുന്ന മുടിയിഴകള്‍ക്ക് ബലം കുറയും.ബ്ലീച്ച് ചെയ്ത ശേഷമാണ് മുടിക്ക് കളര്‍ നല്‍കുന്നത് എങ്കില്‍ മുടിയിഴകള്‍ കൂടുതല്‍ ദുര്‍ബലമാകും.
2j8btnl413kjd8r93qom71htsq
എന്നാല്‍ മുടി കളര്‍ ചെയ്യുന്നതില്‍ വിദഗ്ധരായവരുടെ നിര്‍ദേശവും മേല്‍നോട്ടത്തിലുമാണ് കളര്‍ ചെയ്യുന്നതെങ്കില്‍ ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാം.
മുടി കളര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മുടിയുടെ സ്വഭാവമനുസരിച്ചുള്ള കളറിങ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.അതിനായി പരിചയ സമ്പന്നരായ ഹെയര്‍ സ്റ്റൈലിസ്റ്റിനെ മാത്രം സമീപീക്കുക.
- കളര്‍ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് മുടി കണ്ടീഷന്‍ ചെയ്യുന്നത് നല്ലതാണ്.
- കളര്‍ ചെയ്തു കഴിഞ്ഞാല്‍ കളര്‍ ചെയ്ത മുടിക്ക് പ്രത്യേകമായുള്ള, കളര്‍ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.
- ഡീപ് കണ്ടീഷനിങ്, പ്രോട്ടീന്‍ ട്രീറ്റ്മെന്‍റ് എന്നിവ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും.
- കളര്‍ ചെയ്ത മുടിക്ക് നല്ല ശ്രദ്ധ ആവശ്യമാണ്.അയേണിങ് പോലുള്ളവ ഒഴിവാക്കാം.അവ മുടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും.
- മുടി പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ മുടി മൃദുവായി ചീകാം.
- മുടി കളര്‍ ചെയ്യാനുപയോഗിക്കുന്ന കെമിക്കല്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കിയേക്കാം. അലര്‍ജിയില്ലെന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ കളര്‍ ചെയ്യാവൂ.
- ഹെന്നപോലെയുളള നാച്വറല്‍ ഹെയര്‍കളറുകള്‍ ഉപയോഗിക്കാവുന്നതാണ്.
i1dvfuiprc6g3lcouh41adi86
ENGLISH SUMMARY:
Things to know before getting hair colouring for the first time