പലരും നേരിടുന്ന ഒരു പ്രശ്നമാണ് താരന്. പലവിധ ഷാംപൂകള്‍ പരീക്ഷിച്ചിട്ടും താരന് പരിഹാരമാകുന്നില്ലേ. ഇതാ ചില പ്രകൃതിദത്ത പരീക്ഷണങ്ങള്‍ നടത്തിനോക്കാം. സെന്‍സിറ്റിവിറ്റിയോ അലര്‍ജിയോ ഉള്ളവര്‍ പുതിയ പ്രതിവിധികൾ പരീക്ഷിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഓർക്കുക.
1. വെളിച്ചെണ്ണ മസാജ്– കുളിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് നന്നായി 1/2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കൊണ്ട് തല മസാജ് ചെയ്യുക. തലയുടെ എല്ലാം ഭാഗവും മസാജ് ചെയ്യാന്‍ ശ്രമിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
2. ആപ്പിള്‍ സിഡെര്‍ വിനെഗര്‍– തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമായി നിലനിര്‍ത്താന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായകമാകും. ഷാംപു ചെയ്തതിനുശേഷം ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും തുല്യ അളവില്‍ മിക്സ് ചെയ്ത് തല കഴുകുക.
3. വേപ്പ് മഞ്ഞള്‍ പേസ്റ്റ്– വേപ്പിൻ പൊടിയും മഞ്ഞൾപ്പൊടിയും വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഷാംപൂ ചെയ്യുന്നതിന് മുമ്പ് ഇത് തലയോട്ടിയിൽ പുരട്ടി വയ്ക്കുക. 30 മിനിട്ടിനു ശേഷം കഴുകി കളയുക.
4. ഉലുവ – ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു രാത്രി മുഴുവന്‍ വക്കുക. കുതിര്‍ന്ന ഉലുവ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിട്ടിനുശേഷം കഴുകി കളയുക. ഉലുവ താരനു മാത്രമല്ല, മുടികൊഴിച്ചില്‍ തടയുന്നതിനും ഫലപ്രദമായ മാര്‍ഗമാണ്.
5. അലോവേര ജെല്‍– കറ്റാര്‍ വാഴയുടെ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടുക.
6. തൈരും നാരങ്ങാനീരും- തൈരും നാരങ്ങാനീരും കലർത്തി തലയോട്ടിയിൽ പുരട്ടുക. 30 മിനുട്ടിനുശേഷം ഷാംപു ഉപയോഗിച്ച് കഴുകി കളയുക.
7. ഒലിവ് ഓയിലും തേനും– ഒലിവ് ഓയിലും തേനും തുല്യ ഭാഗങ്ങളിൽ കലർത്തി തലയോട്ടിയിൽ പുരട്ടുക. 30 മിനുട്ടിനുശേഷം ഷാംപു ഉപയോഗിച്ച് കഴുകി കളയാം.
8. എപ്സം ഉപ്പ് മസാജ്– എപ്സം ഉപ്പ് തലയോട്ടിയിൽ മസാജ് ചെയ്യുക.
9. ടി ട്രീ ഓയില്‍– തല കഴുകുമ്പോള്‍ ഷാംപൂവിൽ ഏതാനും തുള്ളി ടീ ട്രീ ഓയില്‍ ചേർക്കുക. ഫംഗസ് അണുബാധയെ ചെറുക്കാനും താരൻ കുറയ്ക്കാനും ഇത് സഹായിക്കും.
10. നാരങ്ങ നീരും ഒലിവ് ഓയിലും– നാരങ്ങ നീരും ഒലിവ് ഓയിലും തുല്യ അളവില്‍ കലർത്തി തലയിൽ പുരട്ടുക. 30 മിനുട്ടിനുശേഷം ഷാംപൂ െചയ്യുക