താരന്‍ കാരണം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. താരന്‍ കാരണമുണ്ടാകുന്ന ചൊറിച്ചിലും താരന്‍ വസ്ത്രത്തില്‍ കൊഴിഞ്ഞു വീഴുന്നതും പലരുടെയും ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. കേശസംരക്ഷണത്തിന് കുറച്ചധികം ഊന്നല്‍ നല്‍കിയാല്‍ താരനെ തടയാന്‍ സാധിക്കും.
എന്താണ് താരന്‍?
തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയെയാണ് താരന്‍ എന്നുപറയുന്നത്. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സെബം ഉത്പാദിപ്പിക്കുന്നതുമൂലമാണ് താരൻ ഉണ്ടാകുന്നത്. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു.
കഫ-വാത പ്രധാനമായ ദോഷ കോപം നിമിത്തമാണ് ദാരുണകം (താരൻ) ഉണ്ടാകുന്നതെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ശിരസ്സിൽ ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി ശിരസ്സിൽ നിന്നും ഇളകുക, തരിപ്പ്, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയവയാണ് താരന്‍റെ പ്രധാന ലക്ഷണങ്ങള്‍.
താരന്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍ പരിചയപ്പെടാം
തുളസിയില, മൈലാഞ്ചിയില, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കറിവേപ്പില, കയ്യോന്നി, ഉലുവയില, പുതിനയില എന്നിവ
തുല്യ അളവില്‍ അരച്ച് കുഴമ്പ് രൂപത്തിലാക്കി ലെമണ്‍ ഓയിലുമായി ചേര്‍ത്ത് തലയില്‍ തേക്കാം.
ആര്യവേപ്പിന്‍റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക.10 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ആര്യവേപ്പിന്‍റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടികഴുകുന്നതും താരനെ പ്രതിരോധിക്കാന്‍ നല്ലതാണ്.
ഓറഞ്ചിന്‍റെ തൊലിയും നാരങ്ങാനീരും അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറികം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ആര്യവേപ്പിലയുമായി യോജിപ്പിക്കുക.ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക.മുപ്പതുമിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ഉലുവപേസ്റ്റ് തലയിൽ 15 മിനുട്ട് തേച്ചുപിടിപ്പിക്കുക.ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
അര കപ്പ് തൈര് പപ്പായ പേസ്റ്റുമായി കലർത്തി തലയിൽ തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാപൂ ഉപയോഗിച്ച് കഴുകി കളയുക.
ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയാം.
കുറച്ച് കടുകെണ്ണയിലേയ്ക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. 15-20 മിനിറ്റിന് ശേഷം കഴുകി കളയാം.
ഈ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാം
അമിതമായ ഉപ്പിന്‍റെ ഉപയോഗം ഉപേക്ഷിക്കുക. പപ്പടം, ഉണക്കമീന്‍, അച്ചാര്‍, കൊണ്ടാട്ടം എന്നിവയിലെല്ലാം അമിതതോതില്‍ ഉപ്പടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ താരന്‍ ഉണ്ടാകുന്നു.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും സ്നാക്ക്സുകളും ഒഴിവാക്കുക. ഇവ ശരീരത്തില്‍ ചൂട് കൂട്ടുകയും സ്കിന്‍ ഡ്രൈ ആക്കുകയും ചെയ്യുന്നു.ഇത് താരന് കാരണമാകുന്നു.