ജീവിതത്തില്‍ ഒന്നിനും സമയം തികയുന്നില്ല എന്നു പരാതി പറയുന്നവരാണ് ഭൂരിഭാഗം പേരും. അടുപ്പക്കാരുടെ കല്യാണത്തിനു പോകാന്‍ പോലും കൃത്യമായ തയ്യാറെടുപ്പ് നടത്താന്‍ തിരക്കേറിയ ജോലിക്കും ജീവിതത്തിലെ ഓട്ടപ്പാച്ചിലിനുമിടയില്‍ പലര്‍ക്കും സാധിക്കാറില്ല. എന്തിന് സ്വന്തം ശരീര സംരക്ഷണത്തിനും മുഖസംരക്ഷണത്തിനു പോലും സാഹചര്യമില്ല പലര്‍ക്കും. അങ്ങനെയുളളവര്‍ക്കായി ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന എളുപ്പമാര്‍ഗമാണ് ഫെയ്‌സ് മാസ്ക്കുകള്‍
ഒറ്റത്തവണ ഫെയ്‌സ് മാസ്ക്
ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഫെയ്സ് മാസ്ക്കുകള്‍ ഇന്ന് സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യാനും ക്ലീന്‍ അപ് ചെയ്യാനുമൊന്നും സമയമില്ലാത്തവരുടെ ബ്യൂട്ടി റെസിപ്പി ആയി മാറിക്കഴിഞ്ഞു ഈ മാസ്ക്കുകള്‍.
ചര്‍മത്തെ മൃദുവാക്കും
ചര്‍മത്തെ മൃദുവാക്കാനും തിളക്കമേറ്റാനും ഒന്നാംനമ്പര്‍ റെമിഡി ആണിത്. ഇവയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഘടകങ്ങൾ ചർമത്തെ നന്നായി പോഷിപ്പിക്കുകയും മൃദുവായതും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യുന്നു. മാത്രമല്ല ചർമ്മത്തിലെ സൂക്ഷ്മ അണുബാധകൾ പരിഹരിച്ച് ശുചിത്വം ഉറപ്പാക്കാന്‍ ഫേഷ്യൽ മാസ്കുകൾ മികച്ചതാണ്. കൂടാതെ, ചർമ്മത്തിലെ അഴുക്ക് നീക്കാനും തലച്ചോറിന്‍റെ ഉത്തേജനം പകരാനും ഇവ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പരിചരണം തുടരാം
ഫേഷ്യൽ മാസ്കുകൾ ചർമ്മത്തിൽ ഒരു താൽക്കാലിക സംരക്ഷണം മാത്രമല്ല, തുടർച്ചയായ പരിചരണത്തിനുള്ള തുടക്കവുമാണ്. ചർമ്മത്തിന്‍റെ വിവിധതരം, പ്രശ്നങ്ങൾ, ഈർപ്പം എന്നിവ അനുസരിച്ച് പറ്റുന്ന മാസ്കുകൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച്, ഓയിലി, ഡ്രൈ, സെൻസിറ്റീവ് തുടങ്ങിയ ചര്‍മരീതി
കണക്കിലെടുത്ത് ഫേഷ്യൽ മാസ്കുകൾ ഉപയോഗിക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്കുകളുടെ ഉപയോഗവും എളുപ്പമാണ്.
ആവി പിടിച്ച് തുടങ്ങാം
ഫെയ്സ് മാസ്കുകള്‍ ക്ലെന്‍സ് ചെയ്ത മുഖത്താണ് ഉപയോഗിക്കേണ്ടത്. വൃത്തിയാക്കിയ മുഖത്ത് ഈര്‍പ്പം നിലനില്‍ക്കുന്ന സമയം തന്നെ മാസ്ക് ഇടണം. മാസ്ക് മുഖത്തിടുന്നതിന് മുൻപ് ആവി പിടിക്കുന്നത്, ചർമ്മത്തിലെ രോമകൂപങ്ങൾ തുറക്കുന്നതിനു സഹായിക്കും. കൃത്യമയി മുഖത്തിട്ട ശേഷം 15 മുതല്‍ 20മിനിറ്റ് വരെ നിലനിര്‍ത്താം. 20 മിനിറ്റ് കഴിയുമ്പോള്‍ മാസ്ക് മാറ്റിയ ശേഷം മുഖത്ത് വിരലുകള്‍ കൊണ്ട് പതിയെ തടവാം. പിന്നാലെ മുഖം കഴുകാം.
മാസ്ക് നിര്‍മാണത്തിന്‍റെ ചരിത്രം
ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഫേഷ്യൽ മാസ്കുകളുടെ ആശയം ആദ്യം ജനിച്ചത് ജാപ്പനീസ് സൗന്ദര്യസംരക്ഷണ വിപണിയിലാണ്. പ്രാരംഭ ഘട്ടത്തിൽ, കമ്പിളിത്തുണി ഉപയോഗിച്ച് വാഴചെടിയുടെയും മറ്റ് പ്രകൃതിദത്ത ഉൽപന്നങ്ങളുടെയും ഘടകങ്ങള്‍ ചേർത്ത് മാസ്കുകൾ നിർമ്മിക്കാൻ തുടങ്ങി. 1960കളില്‍ ഇത്തരം ഫേഷ്യൽ മാസ്കുകൾ സൗന്ദര്യരംഗത്തും വ്യക്തിഗത പരിപാലന മാർക്കറ്റിലും കൂടുതൽ പ്രചാരം നേടിത്തുടങ്ങി. നികോൺ കോർപ്പറേഷൻ പോലുള്ള ചില ജാപ്പനീസ് കമ്പനികൾ ഈ മേഖലയിൽ വിപണി കീഴടക്കി. തൊണ്ണൂറുകളോടെ ഈ മാസ്കുകൾ ദക്ഷിണകൊറിയയിലും ചൈനയിലും വലിയ വിപുലമായ തോതില്‍ ഉത്പാദനം തുടങ്ങി. ആദ്യ ഘട്ടത്തിൽ, കടലാസ് പോലുള്ള വസ്തുക്കളില്‍ ലായനങ്ങൾ പതിച്ചാണ് മാസ്കുകൾ നിർമ്മിച്ചിരുന്നത്. പിന്നീട്, ഹൈഡ്രജെൽ, ബയോ സെല്ലുലോസ്, എന്നിവ ഉപയോഗിച്ച് പുതിയ തലമുറ മാസ്കുകൾ വിപണിയിലെത്തി. ഇന്ന്, പ്രകൃതിദത്ത ഉത്പന്നങ്ങളും വൈവിധ്യമാർന്ന ചേരുവകളും ചേർത്ത് രാജ്യാന്തര ബ്യൂട്ടി ബ്രാൻഡുകളെല്ലാം മസ്കുകള്‍ പുറത്തിറക്കുന്നുണ്ട്.