v-sivankutty-2506

TOPICS COVERED

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടറും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫിസറും സമിതിയില്‍. സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബാച്ച് വര്‍ധനയില്‍ തീരുമാനമെടുക്കുക. അതേസമയം ക്ലാസുകളില്‍ ഇനിയും കുട്ടികളുടെ എണ്ണം കൂട്ടാനാകില്ലെന്നും താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സപ്ലിമെന്ററി അലോട്മെന്റോടുകൂടി പ്രശ്നത്തിന് പരിഹാരമാകുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ അഞ്ചിന് സമിതി റിപ്പോര്‍ട്ട് നല്‍കണം.

ENGLISH SUMMARY:

Two-member committee was appointed to study the Plus One seat crisis.