NTA DG സുബോധ് കുമാര്‍

NTA DG സുബോധ് കുമാര്‍

  • പുതിയ തീയതി പ്രഖ്യാപിച്ചില്ല
  • നീക്കം ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ
  • നീറ്റ് ഫലം വന്നത് ജൂണ്‍ നാലിന്

ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യു.ജി കൗണ്‍സിലിങ് മാറ്റിവച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൗണ്‍സിലിങ് നടത്തില്ലെന്നാണ് എന്‍.ടി.എ വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് എന്‍.ടി.എയുടെ ഈ നടപടി.

 

എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കൗണ്‍സിലിങാണ് നിലവില്‍ തടസപ്പെട്ടത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്‍ററുകളിലായി നടന്ന പരീക്ഷ 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയെന്നാണ് കണക്ക്. 

ജൂണ്‍ 14ന് ഫലം പ്രഖ്യാപിക്കാനിരുന്നുവെങ്കിലും മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായതോടെ ജൂണ്‍ നാലിന് പ്രഖ്യാപിക്കുകയായിരുന്നു. 67 വിദ്യാര്‍ഥികള്‍ 720 മാര്‍ക്കും നേടുകയും ഇവരില്‍ ആറുപേരും ഹരിയാനയിലെ ഒരു സെന്‍ററില്‍ പരീക്ഷയെഴുതിയവരും ആയതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നത്. 

ENGLISH SUMMARY:

National Testing Agency has postponed NEET-UG counselling until further notice. The move comes as the Supreme Court is set to hear pleas over alleged malpractices on July 8.