അധ്യാപകർ എപ്പോഴോ വരുന്നു പോകുന്നു, വിദ്യാർഥികളും തഥൈവ. സംസ്ഥാനത്തെ ഒട്ടുമിക്ക കോളജുകളും കണ്ടു പഴകിയ ഈ രീതികൾ മാറുകയാണ്. സംസ്ഥാനത്തെ കോളജുകളിൽ ഇനി ‘ഫ്ലെക്സി ടൈം’. ഇന്നലെ ഇറങ്ങിയ സർക്കാർ ഉത്തരവിലാണ് നിര്‍ദേശം.

രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ ക്ലാസുകൾ ഉണ്ടാകും. ഉച്ചഭക്ഷണ സമയം ഉൾപ്പെടെ ഏഴു മണിക്കൂർ അധ്യാപകർ കാമ്പസിൽ ഉണ്ടാകണം. 8.30 മുതൽ 3.30 വരെയോ 10 മുതൽ 5 വരെയോ ക്ലാസുകൾ എന്നത് അതത് കോളജ് കൗൺസിലിന് തീരുമാനിക്കാം. 

ഒരു മണിക്കൂർ ഒരു പീരിഡ് എന്നത് നീട്ടാം. അത്യാവശ്യ സമയങ്ങളിൽ അധിക മണിക്കൂറുകൾ ക്ലാസ് ക്രമീകരിക്കുകയും ചെയ്യാം. ഒരു സെമസ്റ്ററിൽ 90 പ്രവൃത്തി ദിവസങ്ങൾ ഉറപ്പാക്കണം എന്നും ഉത്തരവ് പറയുന്നു. ഇതിനായി ശനിയാഴ്ചകളും പഠന ദിവസമാക്കാം. അവിചാരിതമായി നീണ്ട അവധി വന്നാൽ ഓൺലൈൻ ക്ലാസ് ഉറപ്പാക്കണം.

നാലു വർഷ ബിരുദ കോഴ്സുകൾ കൃത്യമായി നടത്താനാണ് പുതിയ സമയക്രമവും ഫ്ലെക്സി ടൈമും അനുവദിച്ചിരിക്കുന്നത്. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ ശ്രമിച്ചാലെ ഈ മാറ്റങ്ങൾ ഫലപ്രദമായി നടപ്പാകൂ.

ENGLISH SUMMARY:

Flexi time in colleges may implemented soon.