സംസ്ഥാനത്ത് പൊലീസ് ഡ്രൈവറും ഫയര്‍മാനും ലൈന്‍മാനുമുള്‍പ്പടെ 38 തസ്തികകളിലേക്ക് നിയമനത്തിന് പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 12 തസ്തികയില്‍ നേരിട്ടുള്ള നിയമനവും മൂന്ന് തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള നിയമനവുമാണ്. രണ്ട് തസ്തികയില്‍ പട്ടിക വര്‍ഗത്തിനായുള്ള സ്പെഷല്‍ റിക്രൂട്മെന്‍റും 21 തസ്തികയില്‍ എന്‍സിഎ നിയമനവുമാണ്. 2025 ജനുവരി ഒന്നിന് രാത്രി പന്ത്രണ്ടുമണി വരെ അപേക്ഷിക്കാം.
നേരിട്ടുള്ള നിയമനം: ആരോഗ്യവകുപ്പില്‍ ജീനിയര്‍ സയന്‍റിഫിക് ഓഫിസര്‍ , ജല അതോറിറ്റിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്–1/ സബ് എന്‍ജിനീയര്‍, കെഎഫ്സിയില്‍ അസിസ്റ്റന്‍റ്, കമ്പനി/ കോര്‍പറേഷന്‍/ബോര്‍ഡ് സ്റ്റെനോഗ്രാഫര്‍/ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, കോഓപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ടെക്നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസിലും ഹോമിയോ വകുപ്പിലും ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്–2, പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കയര്‍ഫെഡില്‍ മാര്‍ക്കറ്റിങ് മാനേജര്‍, കേരഫെഡില്‍ ഫയര്‍മാന്‍, പൊതുമരാമത്ത് (ഇലക്ട്രിക്കല്‍) വകുപ്പില്‍ ലൈന്‍മാന്‍
തസ്തികമാറ്റം വഴി: കയര്‍ഫെഡില്‍ മാര്‍ക്കറ്റിങ് മാനേജര്‍, കേരഫെഡില്‍ ഫയര്‍മാന്‍, കോഓറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ടെക്നിക്കല്‍ സൂപ്രണ്ട്.
പട്ടികജാതി/ പട്ടികവര്‍ഗ സ്പെഷല്‍ റിക്രൂട്ട്മെന്റ്: വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, പ്രിസണ്‍സ് ആന്‍റ് കറക്ഷനല്‍ സര്‍വീസില്‍ ഫെല്‍ഫെയര്‍ ഓഫിസര്‍ ഗ്രേഡ്–2
സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം: ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ അറബിക് ജീനിയര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, വനിതാ പൊലീസ് കോണ‍്സ്റ്റബിള്‍, വനം വികസന കോര്‍പറേഷനില്‍ ഫീല്‍ഡ് ഓഫിസര്‍ തുടങ്ങിയ തസ്തികകളില്‍. വിശദ വിവരങ്ങള്‍ക്ക് www.keralapsc.gov.in