ഈ വര്‍ഷം സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി നൂറുശതമാനം സൗജന്യമായി ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കി പുതുസംരംഭം. ‘ഡ്രീം ബിഗ് ലേണ്‍ ഫ്രീ’ എന്ന മെഗാ എജ്യുക്കേഷന്‍ സ്പോണ്‍സര്‍ ഹണ്ട് വഴിയാണ് ഒരു രൂപ പോലും ട്യൂഷന്‍ ഫീസോ മറ്റുഫീസുകളോ ഇല്ലാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പേരിലോ മാര്‍ക്ക് അല്‍പം കുറഞ്ഞതിന്‍റെ പേരിലോ ഇഷ്ടപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് വലിയ പിന്തുണയാകും ഈ പ്രോഗ്രാം.
അറിയപ്പെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. ഈ സ്ഥാപനങ്ങള്‍ നടത്തുന്ന ലളിതമായ അഭിരുചി പരീക്ഷ വഴിയാണ് നൂറുകണക്കിന് കുട്ടികള്‍ക്ക് സൗജന്യമായി സീറ്റുകള്‍ നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് മേയ് 23, 24 തീയതികളില്‍ എറണാകുളത്ത് വച്ച് നടത്തുന്ന ചടങ്ങില്‍ സൗജന്യസീറ്റുകള്‍ കൈമാറും. ഡ്രീം ബിഗ് ലേണ്‍ ഫ്രീ (www.dreambiglearnfree.com) എന്ന വെബ്സൈറ്റ് വഴിയോ ഫോണ്‍ വഴിയോ പേര് റജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ നമ്പര്‍ 9074660017, 9895005551.
കേരള മുസ്‌ലിം എജ്യൂക്കേഷന്‍ അസോസിയേഷന് കീഴിലുള്ള കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന എന്‍ജിനീയറിങ് സീറ്റുകളും കെ.എം.ഇ.എ ആര്‍ക്കിടെക്ട് കോളജില്‍ ബി.ആര്‍ക് സീറ്റും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും. ‘ഡ്രീം ബിഗ് ലേണ്‍ ഫ്രീ’ സംരംഭവുമായി എറണാകുളം ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സൗജന്യ ഐടിഐ, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) സീറ്റുകളാണ് ഉറപ്പുനല്‍കുന്നത്.
മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡര്‍ ആയ എലാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.എ, സി.എം.എ, എ.സി.സി.എ സീറ്റുകള്‍ ഫീസില്ലാതെ ലഭ്യമാക്കും. ഓയില്‍ ആന്‍ഡ് ഗ്യാസ്, സൈബര്‍ സെക്യൂരിറ്റി, ലോജിസ്റ്റിക് കോഴ്സുകള്‍ക്ക് പേരുകേട്ട ബ്ലിറ്റ്സ് അക്കാഡമി ഏകദേശം 90 ലക്ഷം രൂപയോളം വാര്‍ഷിക ഫീസ് വരുന്ന നൂറ് സീറ്റുകള്‍ സൗജന്യമായി നല്‍കും.
ബെംഗളുരുവിലെ എം.വി.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സും ‘ഡ്രീം ബിഗ് ലേണ്‍ ഫ്രീ’ സംരംഭത്തില്‍ സഹകരിക്കുന്നുണ്ട്. ബി.കോം, ബിബിഎ, ബി.എച്ച്.എം സീറ്റുകളാണ് എം.വി.എം ഗ്രൂപ്പിന്‍റെ ഉറപ്പ്. ഇത്തരത്തില്‍ ഒട്ടേറെ മറ്റ് സ്ഥാപനങ്ങളും നൂറുകണക്കിന് സീറ്റുകള്‍ സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ‘ഡ്രീം ബിഗ് ലേണ്‍ ഫ്രീ’ സംഘാടകര്‍ അറിയിച്ചു.
ഇതിനുപുറമേ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ബാച്ചിലര്‍ ഓഫ് നഴ്സിങ്, സൈക്കോളജി സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ കോഴ്സുകള്‍ പഠിക്കാന്‍ 10 കുട്ടികള്‍ക്ക് 85 ലക്ഷം രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കാന്‍ പ്രമുഖ സ്ഥാപനമായ ഗ്ലോബല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍റ് മുന്നോട്ടുവന്നിട്ടുണ്ട്. മേയ് 23, 24 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന ചടങ്ങിനെത്തുന്ന കുട്ടികള്‍ക്ക് ഭക്ഷണവും മറ്റും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.