photo courtesy- ethnicwear_01 (instagram)

photo courtesy- ethnicwear_01 (instagram)

അടിക്കടി മാറുന്ന ട്രെന്‍ഡുകളാണ് വസ്ത്രം വാങ്ങുന്നതിലെ പ്രധാന വെല്ലുവിളി. ട്രെന്‍ഡിനനുസരിച്ച് വാർഡ്രോബ് മാറ്റുക സാധാരണക്കാര്‍ക്ക് എളുപ്പമല്ല. ഇവിടെയാണ് ക്ലാസിക് സ്റ്റൈലുകളുടെ പ്രാധാന്യം. ഔട്ടാകുന്നത് ട്രെൻഡുകൾ മാത്രമാണ്. ക്ലാസിക് സ്റ്റൈലുകൾ എന്നും ട്രെൻ‌ഡ്–ഇന്‍ തന്നെയാണ്. അതിനുവേണ്ടി പണം മുടക്കുന്നത് നഷ്ടമല്ല. കാരണം അവ ഏറെക്കാലം ഉപയോഗിക്കാം. കൂടിയ വില കൊടുത്ത് കണ്ടംപററി വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടി അധിക കാലം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് നല്ലൊരു പരിഹാരമാണ് ക്ലാസിക് കോംപിനേഷനുകള്‍

photo courtesy- purple.lable (instagram)

photo courtesy- purple.lable (instagram)

വെള്ള നിറത്തിലുള്ള സ്നീക്കേഴ്സ് മൊത്തം ഔ‌ട്ട് ഫിറ്റിന്‍റെ ലുക്ക് തന്നെ മാറ്റും. മോം ഫിറ്റ്, സ്കിന്നി ഫിറ്റ്, ബോയ്ഫ്രണ്ട് ഫിറ്റ്, ഇനി പോപ്പുലറായ ലൂസ് ഫിറ്റ്, സ്ലോച്ചീസ് എന്നിവയ്ക്കൊപ്പം ഒരു കിടിലന്‍ ഗെറ്റപ്പാകും ഇത് നൽകുക. വെസ്റ്റേൺ എന്നുപറഞ്ഞ് മാറ്റി നിർത്താൻ വരട്ടെ. ഒരു കറുപ്പോ ചുമപ്പോ കോട്ടണ്‍‌ അല്ലെങ്കില്‍ സിൽക്ക് സാരിക്കൊപ്പം ഒന്ന് സ്റ്റൈല്‍ ചെയ്ത് നോക്കൂ. മാത്രമല്ല, ഫ്രോക്കുകൾക്കൊപ്പവും നന്നായി ചേരും.

വൈഡ് ലെഗ് പാന്‍റ്സ് ഉടനൊന്നും ട്ര‌െൻഡ് ഔട്ടാകാൻ സാധ്യതയില്ല, അതുകൊണ്ട് തന്നെ ഇത് നല്ലൊരു ഫാഷന്‍ ഇൻവെസ്റ്റ്മെന്റാണ്. ബാഗി ജീന്‍സിൽ നിന്ന് ഒരു വ്യത്യസ്തത കൂ‌ടിയാകും ഇവ. ടീ ഷർ‌‌ട്ട്, ടാങ്ക് ടോപ്, ബ്ലെയ്സേഴ്സ് എന്നിവയ്ക്കൊപ്പം സ്റ്റൈൽ ചെയ്യാം.‌‌ മാത്രമല്ല വേനല്‍ക്കാലത്ത് ബാഗി ജീന്‍സും സ്ലോച്ചീസും ആശ്വാസവുമാണ്.

photo courtesy- purple.lable (instagram)

photo courtesy- purple.lable (instagram)

ഇത്തരത്തിൽ എത്‍നിക് വെയര്‍ പ്രേമികൾക്കുള്ളതാണ് ചികന്‍കാരി പ്രിന്റുകൾ ചെയ്ത കുര്‍ത്തകള്‍. ഫ്ലോറൽ കലംകാരിയും അജ്റക് പ്രിൻറും ക്ലാസിക് സ്റ്റേറ്റ്മെന്റുകളാണ്. ഡെനിം ജീന്‍സിനൊപ്പം ഇത്തരം കുര്‍ത്തകൾ നന്നായി ഇണങ്ങും. കാഷ്വല്‍ വെയറുകളായി ഇത്തരം വസ്ത്രങ്ങള്‍ തിളങ്ങും. മാത്രമല്ല, മഞ്ഞ കുര്‍ത്തയ്ക്കൊപ്പം നീല ഡെനിം ജീന്‍സ് ഇടുന്ന കോണ്‍ട്രാസ്റ്റ് പെയറിങ്ങും എല്ലാക്കാലത്തും ട്രെന്‍ഡ് ഇന്‍ തന്നെയാണ്. പക്ഷെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സാരിയെക്കാള്‍ വേറൊരു പവര്‍ ഡ്രസ് ഇല്ല എന്നതും വാസ്തവമല്ലേ!

ENGLISH SUMMARY:

Discover how investing in classic pieces can elevate your wardrobe and provide lasting value in an era of fast fashion. In an ever-changing fashion landscape, classic fashion stands as a symbol of timeless elegance and practicality. Embracing classic styles not only simplifies the art of dressing but also promotes sustainability through mindful consumption.