TOPICS COVERED

നമ്മുടെ ലുക്കില്‍ ഒരു മാറ്റം പലപ്പോഴും നല്ലതാണ്. കാഴ്ചയിലെ മികവും അതുവഴി ലഭിക്കുന്ന ചെ‌റിയ പ്രശംസകളുമൊക്കെ ഒരു ചികില്‍സ കൂടിയാണ്. ഒരു ദിവസത്തെ ആത്മവിശ്വാസം കൂടാൻ മറ്റൊന്നും വേണമെന്നില്ല. ജീവിതശൈലിക്കും പെരുമാറ്റത്തിലുമാണ് ആദ്യം മാറ്റം വരുത്തേണ്ടത്. മേക്കപ്പും വസ്ത്രധാരണത്തിന്റെ ഭംഗിയും പിന്നീടാണ്.എല്ലാത്തരം ആളുകളും ഭംഗിയുള്ളവരാണ്. വസ്ത്രധാരണം അതിനെ എടുത്തുകാണിക്കാൻ സഹായിക്കുന്നുവെന്ന് മാത്രം.

എല്ലാ വസ്ത്രവും എല്ലാവർക്കും ഇണങ്ങില്ല എന്നത് യാഥാർഥ്യമാണ്. ശരീരപ്രകൃതിക്ക് ചേരുമോ എന്ന് നോക്കി വേണം വസ്ത്രങ്ങൾ വാങ്ങാൻ. പലതരത്തിലുള്ള ശരീര പ്രകൃതിയുള്ളവരുണ്ട്. പിയർ ബോഡി, ആപ്പിൾ ബോഡി, അവര്‍ ഗ്ലാസ് ബോഡി, ബനാനാ ബോഡി... തിരഞ്ഞെടുക്കുന്ന വസ്ത്രം ശരീരത്തിന് യോജിച്ചതാണെങ്കിൽ അത് തരുന്ന ആത്മവിശ്വാസവും ഭംഗിയും ഒന്നുവേറെ തന്നെയാണ്. 

വണ്ണമുള്ള ശരീരപ്രകൃതിക്കാർ ഷ്രഗ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരക്കാർക്ക് മോണോക്രോം പാന്റ്സും ടോപ്പും നന്നായി ഇണങ്ങും. മെലിഞ്ഞവർക്ക് വലിയ പ്രിൻറുള്ള വസ്ത്രങ്ങൾ ചേരും, പല ലെയറുകളായി സ്റ്റൈൽ ചെയ്യുന്നതും നല്ലതാണ്.‌

അതുപോലെ വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ചര്‍മത്തിന്റെ നിറത്തിന് ചേരുന്നുണ്ടെന്നുകൂടി നോക്കണം. വാം ‌‌ടോൺ, കൂൾ ടോൺ എന്നിവയാകും ചർമത്തിന്റെ അണ്ടർടോൺ. അണ്ടര്‍ടോണിന് ചേരുന്ന വസ്ത്രം തിരഞ്ഞെടുത്ത് നോക്കൂ മാറ്റം കാണാം. കൈത്തണ്ടയിൽ കാണുന്ന ഞരമ്പിന്റെ നിറത്തില്‍ നിന്നും അണ്ടര്‍ടോൺ കണ്ടെത്താം. ഞരമ്പിന് പച്ച നിറമാണെങ്കില്‍ വാം എന്നും നീലയാണെങ്കിൽ കൂൾ എന്നുമാണ് പറയുന്നത്.

ഒലിവ് പച്ച, ബ്രൗൺ, ഓർക്കിഡ്, മറൂൺ, ഗോൾഡൻ, നേവി ബ്ലൂ തുടങ്ങിയവയെല്ലാം വാം അണ്ടര്‍ടോൺ ഉള്ളവർക്ക് ഇണങ്ങും. അതിൽ ലഭിക്കുന്ന ഭംഗി ഐസി ബ്ലൂ പോലുള്ള നിറങ്ങളിൽ ലഭിക്കണമെന്നില്ല. നീലയു‌ടെ പല ഷേഡുകൾ, പർപ്പിൾ, പിങ്ക്, ഐസ് ബ്ലു, ചുവപ്പ് തു‍ടങ്ങിയ നിറങ്ങൾ കൂൾ അണ്ടർടോണിന് പറ്റിയതാണ്. പേസ്റ്റല്‍ നിറങ്ങൾ ഇത്തരക്കാർക്ക് യോജിക്കണമെന്നില്ല.

ഇന്ത്യൻ വെയറില്‍ ഉറപ്പായും വേ​ണ്ട ഒന്നാണ് വെള്ളയും കറുപ്പും കുർത്തകൾ. ഏത് ആളുകള്‍ക്കും ഏത് അവസരത്തിലും ചേരുമെന്നതാണ് പ്രത്യകത. കൂടാതെ എത്‍നിക് വെയറുകളിൽ സാരിയാണ് താരം. വെസ്റ്റേൺ പ്രേമികൾക്ക് ഉറപ്പായും വേണ്ട ഒന്നാണ് നല്ല ഫിറ്റിങ്ങുള്ള ജീൻസും ഫോർമൽ പാന്റ്സും.

ENGLISH SUMMARY:

Discover expert tips and tricks to enhance your natural charm and achieve a stunning, customized makeover. Achieving a flawless makeover goes beyond trends—it's about understanding and embracing your unique body and skin type. From selecting the most flattering clothing styles to choosing the right skincare products and makeup shades, learn how to create a look that's perfectly tailored to you.