പുത്തന്‍ ട്രെന്‍ഡുകളും ഫാഷനും പരീക്ഷിക്കാന്‍ ഒട്ടും പിന്നിലല്ല നടി എസ്തര്‍ അനില്‍. താരത്തിന്‍റെ ഫോട്ടോഷൂട്ടുകള്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സമൂഹമാധ്യമത്തില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തിലേക്കിതാ അടുത്തതും എത്തിയിരിക്കുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു ബ്രാലെറ്റ് ടോപ്പും സ്കർട്ടും ധരിച്ചുള്ള എസ്തറിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രത്തിന്‍റെ ആരാധകരുടെ കമന്‍റുകള്‍. ഒരാഴ്ച മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ഒരു ലക്ഷത്തിലേറെയാണ് ലൈക്കുകള്‍. ഹാന്‍ഡ് എംബ്രോയഡറി വര്‍ക്കുകളാണ് നെറ്റ് ഉപയോഗിച്ചുള്ള ബ്രാലെറ്റ് ടോപ്പിനെ കൂടുതല്‍ സുന്ദരമാക്കുന്നത്. വസ്ത്രത്തിനിണങ്ങും വിധം മിനിമൽ മേക്കപ്പാണ് എസ്തര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലഷിൻ ന്യൂഡ് ഷെയ്ഡിലുള്ള ലിപ്സ്റ്റിക്കാണ് ഇട്ടിരിക്കുന്നത്. കണ്ണില്‍  സ്മഡ്ജ്ഡ് ഐ മേക്കപ്പ്, ഗ്രേപ്പ് കളര്‍ ഐ ഷാഡോയും മസ്കാരയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ബാലതാരമായി വന്ന് നായികമായി മാറിയ എസ്തറിന് സമൂഹമാധ്യമത്തിലും ആരാധകരേറെയാണ്. ഒരു മില്യണിലേറെയാണ് എസ്തറിന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ്. ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ ലുക്കുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നതിലേറെയും.

ENGLISH SUMMARY:

Actor Esther Anil's news photoshoot goes viral on social media. Esther chose a beatiful off-white bralette top and skirt with minimal make-up.