ആത്മിയ പ്രഭാഷികയും ഗായികയുമായ ജയ കിഷോരിക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. രണ്ട് ലക്ഷം രൂപയുടെ ബാഗുമായി പോകുന്ന ജയ കിഷോരിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ വിമര്‍ശനം ശക്തമാവുന്നത്. 210,00 രൂപ വിലയുള്ള ഡിയോര്‍ ബാഗുമായി പോകുന്ന വിഡിയോ ജയ കിഷോരി ആദ്യം പങ്കുവയ്ക്കുകയും പിന്നീട് വിവാദമായപ്പോള്‍ പിന്‍വലിക്കുകയുമായിരുന്നു.
മോട്ടിവേഷണല്‍ സ്പീക്കറായ ജയ കിഷോരി പ്രസംഗിക്കുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്നാണാണ് വിമര്‍ശനം . കാള്‍ഫ് ലെതര്‍ ഉപയോഗിച്ചുള്ളതാണ് ഡിയോര്‍ ബാഗ് എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ബാഗ് പോലുള്ളവ തിരഞ്ഞെടുക്കുമ്പോള്‍ അത് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ടുള്ളതാണ് എന്നത് പോലും ശ്രദ്ധിക്കുന്നില്ല ഇവരെന്നും കമന്‍റുകളില്‍ പലരും കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഭൗതികതയോട് വിരക്തി കാണിക്കാന്‍ ജയ കിഷോരി സന്യാസിയല്ല എന്നതാണ് ഇവരെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ആത്മീയ പ്രഭാഷകയായി പേരെടുത്തിരുന്നു ജയ കിഷോരി.