സാരി അഡിക്ടായോ രശ്മിക? അടുത്തിടെ നടന്ന ചടങ്ങുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം, സാരിയില്‍ സുന്ദരിയായാണ് മിക്ക ചടങ്ങുകള്‍ക്കും താരം എത്തുന്നത്. ഏറ്റവും പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന പുഷ്പ 2 ദി റൂളിന്‍റെ വിവിധ നഗരങ്ങളിലായി നടന്ന പ്രൊമോഷനിലും സാരി തന്നെയായിരുന്നു താരത്തിന്‍റെ വേഷം.
ഒടുവില്‍ കേരളത്തിലെത്തിയപ്പോള്‍ മഞ്ഞ സാരിയുടുത്ത് സാമി പാട്ടിന് വേദിയില്‍ ചുവടുവച്ച രശ്മികയെ മലയാളി പ്രേക്ഷകര്‍ മറക്കാന്‍ സാധ്യതയില്ല. തിരശ്ചീനമായി ഡിസൈന്‍ ചെയ്ത ഡാര്‍ക്ക് യെല്ലോ ഡീറ്റെയ്ലിങ്ങും സാരിയെ കൂടുതല്‍ മനോഹരമാക്കി. പിന്നില്‍ സ്ലീവ്ലെസ് ബ്ലൗസിനൊപ്പമുള്ള വള്ളിയില്‍ പുഷ്പ എന്ന് എബ്രോയ്ഡ് ചെയ്തിട്ടുമുണ്ടായിരുന്നു.
പുഷ്പ 2 ട്രെയിലര്‍ ലോഞ്ചിന് സ്റ്റണ്ണിങ്ങായ ബര്‍ഗണ്ടി സാരിയായിരുന്നു രശ്മികയുടെ വേഷം. തിക്ക് ബര്‍ഗണ്ടി ബോര്‍ഡറുണ്ടായിരുന്ന സാരിയിലെ സ്വര്‍ണനിറത്തിലുള്ള തൊങ്ങലുകള്‍ ഒരു ലക്ഷൂറിയസ് ടച്ചാണ് നല്‍കിയത്. സ്ലീവ്ലെസ് ഡിസൈനിലുള്ള പ്ലഷ് വെല്‍വറ്റ് ബ്ലൗസാണ് ഈ സാരിക്കൊപ്പം രശ്മിക ധരിച്ചത്. എലഗന്‍റ് ലുക്കിനൊപ്പം ബ്ലൗസിന്‍റെ ലളിതമായ പ്ലെയിന്‍ നെക്ലൈന്‍ പെര്‍ഫെക്റ്റ് ബാലന്‍സായിരുന്നു.
കിസിക് പാട്ടിന്‍റെ ലോഞ്ചിന് മ്യൂട്ടെട് റോസ് പിങ്ക് സാരിയാണ് താരം തിരഞ്ഞെടുത്തത്. പ്ലെയിന്‍ സാരിക്കൊപ്പം സ്ലീവ്ലെസ് വി നെക് ബ്ലൗസാണ് രശ്മിക ധരിച്ചിരുന്നത്. ലളിതമായ സാരിക്കൊപ്പമുള്ള ട്രെഡീഷണല്‍ ഹെയര്‍ സ്റ്റൈലും ജ്വലറിയും രശ്മികയെ കൂടുതല്‍ സുന്ദരിയാക്കി.