TAGS

ടാറ്റയുടെ ഏറ്റവും പുതിയ suv യാണ് സഫാരി. 1998ൽ വാഹന പ്രേമികളെ ഞെട്ടിച്ചുകൊണ്ട്  ടാറ്റ ഇന്ത്യയിൽ അവതരിപ്പിച്ച എസ് യു വി ആയിരുന്നു  സഫാരി. ഇന്ത്യൻ പജീറോ എന്ന വിശേഷണമായിരുന്നു അന്ന് വാഹന പ്രേമികൾ ഈ വാഹനത്തിന് നൽകിയത്. ആകാരഭംഗി കൊണ്ടും  സാങ്കേതിക തികവുകൊണ്ടും ഏറെ ശ്രദ്ധേയമായ ഒരു മോഡൽ ആയിരുന്നു ഇത്. ടു വീൽ ഡ്രൈവിലും  ഫോർവീൽ ഡ്രൈവിലും ഈ വാഹനം അന്ന് ലഭ്യമായിരുന്നു. പുതിയ പല സാങ്കേതികതയിലും ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചു. പിന്നീട് ഈ വാഹനത്തിന്റെ നിർമ്മാണം ടാറ്റ നിർത്തി. ഹരിയർ എന്ന ടാറ്റയുടെ എസ് യു വി ക്ക് ശേഷം ഹരിയറിന്റെ സെവൻ സീറ്റർ വാഹനത്തിന് അവരുടെ ജനപ്രിയ വാഹനമായ സഫാരിയുടെ പേര് നൽകി. ഇപ്പോൾ വീണ്ടും ഈ വാഹനത്തെ പൂർണമായി പുതിയതായി അവതരിപ്പിച്ചിരിക്കുകയാണ്. രൂപത്തിൽ വരുത്തിയ മാറ്റങ്ങൾ മാത്രമല്ല സാങ്കേതികതയിലും പുതുമകൾ കൈവന്നു. കാലത്തിനനുസരിച്ച് ടെക്നോളജി മാറുന്നതിന്റെ ഭാഗമായി ഒരു ഡിജിറ്റൽ വാഹനമായി തന്നെ ഈ വാഹനത്തെ ഇവർ വീണ്ടും അവതരിപ്പിച്ചു. രണ്ട് ലിറ്റർ ക്രയോടെക് എൻജിനുമായാണ് ഈ വാഹനം എത്തുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും 6 spped മാന്വൽ ട്രാൻസ്മിഷനിൽ ഈ വാഹനം ലഭ്യമാകും. ആഡംബരങ്ങൾ കൂട്ടിയിറക്കിയ ആറു സീറ്റ് വാഹനമാണിത്. രൂപത്തിലും, പ്രകടത്തിലും ഹരിയറിനോട് ഒരുപാട് സമാനതകൾ ഉണ്ടെങ്കിലും ചില ഘടകങ്ങൾ സഫാരിക്ക് മാത്രമായി ടാറ്റ ഒരുക്കി. ഉൾഭാഗം ആഡംബര സമാനമാണ്. ഓടിക്കുന്നവർക്ക് ഒപ്പം യാത്ര ചെയ്യുന്നവർക്കും വേണ്ട എല്ലാ സംവിധാനങ്ങളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയാണ് ടാറ്റ സഫാരിയെ ഒരുക്കിയിരിക്കുന്നത്. ഹരിന് സമാനമായ വലിയ സ്ക്രീൻ സെൻട്രൽ കൺസോളിനെ മനോഹരമാക്കുന്നു. വാഹനവുമായി ബന്ധപ്പെട്ട പല ഘടകങ്ങളും ഈ സ്ക്രീനിലൂടെ നമുക്ക് ഉപയോഗിച്ച് അറിയാൻ കഴിയും. മീറ്റർ കൺസോൾ വലിയ സ്ക്രീൻ ആണ് ഇതിനുള്ളിലൂടെ വാഹനത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി പോകുവാൻ കഴിയും. തീയറ്ററിന് സമാനമായ ഓഡിയോ സംവിധാനമാണ്. അഡാസ് സംവിധാനം ഇതിലും ഒരുക്കി .  കോഡ് ഡ്രൈവർ സീറ്റ് ക്രമീകരിക്കാൻ കഴിയുന്നത് പുതുമയാണ്. വ്യത്യസ്ത നിരത്തുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ടെറൈൻ മാനേജ്മെന്റ് സംവിധാനം  ഏതു നിരത്തുകളിലൂടെ യും അനായാസം കൊണ്ടുപോകാൻ കഴിയും. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ 14.5 കിലോമീറ്റർ മൈലേജ് നൽകും മാന്വൽ ട്രാൻസ്‌മിഷൻ 16.3 കിലോമീറ്റർ മൈലേജും നൽകുന്നു.-

Tata Safari 2023 features price and specs