മഴക്കാലത്ത് നമ്മുടെ ആരോഗ്യം പോലെതന്നെ ശ്രദ്ധിക്കേണ്ടതാണ് നമ്മളുടെ വാഹനങ്ങളും. ഒരു പക്ഷേ വാഹനത്തെ കൃത്യമായി പരിചരിച്ചില്ലെങ്കില് നമ്മുടെ ആരോഗ്യം ആകും മോശം ആവുക. ശരിക്കും മഴക്കാലം തുടങ്ങുന്നതിന് മുന്പ് ഒരു മേയ് പകുതിയോടെ വാഹനത്തെ പരിചരിക്കുന്നതാണ് നല്ലത്. പലപ്പോഴും നമുക്ക് അത് സാധിക്കാറില്ല. എങ്കിലും താമസിക്കാതെ അവ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. എന്തൊക്കെയാണ് നമ്മള് പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.
പ്രധാനമായും ചെയ്യേണ്ടത് വാഹനം നന്നായി വാഷ് ചെയ്ത് ബോഡിയും, അടിഭാഗവുംമെല്ലാം കൃത്യമായി പരിശോധിക്കണം, അടിഭാഗം തട്ടിയോ, ഉരച്ചിലൊ എന്തെങ്കിലും ഉണ്ടായി തുരുമ്പ് ഉണ്ടോ എന്ന് പരിശോധിച്ച് അതിന് വേണ്ടതായ പേയിന്‍റിങ്, അണ്ടര്ബോഡി പ്രൊട്ടക്ഷന് ഇവ ചെയ്ത് വാഹനത്തെ പരിരക്ഷിക്കണം, ഇല്ലാ എങ്കില് ചെറിയ തുരുമ്പുപോലും മഴ സമയത്ത് വലുതായി വാഹനത്തിന്റെ ബോഡിക്ക് തകരാര് സംഭവിക്കാം. വാഹനത്തിന്റെ അടിഭാഗം ആയതിനാല് നമ്മളുടെ ശ്രദ്ധ എപ്പോഴും എത്തുന്ന സ്ഥലമല്ല അതിനാലാണ് ഇത്തരം കാര്യം ശ്രദ്ധിക്കേണ്ടത്. പിന്നീട് പരിശോധിക്കേണ്ടത് ബ്രേക്കുകളാണ്. ബ്രേക്ക് ഷൂ, ബ്രേക്ക് പാട് ഇവ അഴിച്ച് പരിശോധിക്കണം. മാറാനുള്ള സമയമടുത്തെങ്കില് താമസിക്കാതെ മഴയ്ക്ക് മുന്പ് തന്നെ മാറ്റാന് ശ്രമിക്കണം ഇല്ലങ്കില് അപകടത്തിന് കാരണമാകും.അങ്ങനെ ബ്രേക്ക് ഓവര് റൂള് ചെയ്യണം.
മഴക്കാലത്ത് വാഹനത്തില് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന സംഗതിയാണ് വൈപ്പര്. ശക്തമായ ചൂടിന് ശേഷമാണ് മഴക്കാലം എത്തുന്നത് അതിനാല് ചൂടില് വൈപ്പര് ബ്ലേഡുകള്ക്ക് തകരാറ് സംഭവിക്കാം അതിനാല് വൈപ്പര്ബ്ലേഡുകള് മാറുന്നതാണ് നല്ല കഴ്ച ലഭിക്കുന്നതിന് നല്ലത്. അത് മാത്രമല്ല നല്ല വിന്ഡ്ഷീല്ഡ് വാഷര് ഉപയോഗിച്ച് സ്ക്രീന് നന്നായി കഴുകി വൃത്തിയാക്കണം. കാരണം ചൂട് സമയത്ത് വിന്ഡ് സ്ക്രീനില് പിടിച്ച ഓയിലും, പൊടിയും എല്ലാം ചേര്ത്താകും വൈപ്പ് ചെയ്യുക. അപ്പോള് വിസിബിലറ്റിക്ക് തടസം ഉണ്ടാകും. എയര് ഫില്റ്റര് പരിശോധിച്ച് മാറ്റാന് സമയം ആയാല് അത് മാറ്റണം. എയര് ഫില്റ്ററിന്റെ ക്യാപ്പുകള് കൃത്യമാണോ എന്ന് ഉറപ്പാക്കണം അല്ലെങ്കില് വെള്ളം ഇറങ്ങാന് സാധ്യതയുണ്ട്. പ്ലഗ് പോയിന്റുകള് വൃത്തിയാക്കുക. കൃത്യമായ ഇല്ക്ട്രിക് കംപ്ലെയിന്റുകള് പരിശോധിച്ച് പരിഹരിക്കണം.
ചില ലൈറ്റുകള് ഹോണുകള് അധികമായി ഘടിപ്പിക്കുമ്പോള് കൃത്യമായി കണക്ടര് വയ്ച്ച് വേണം ചെയ്യാന്. ആല്ലാതെ ഇന്സുലേഷന് ടേപ്പോ, പ്ലാസ്റ്റിക് കവറുകളൊ ഒക്കെ ചുറ്റി ഘടിപ്പിക്കാറുണ്ട്. മഴക്കാലത്ത് മോയിശ്ച്‌ര്‍ കൂടുമ്പോള് ഷോട്ടായി തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാല് കൃത്യമായി പരിശോധിച്ച് എല്ലാം പരിഹരിക്കണം. പിന്നീട് റോഡിലേയ്ക്ക് വാഹനം ഇറക്കുമ്പോ ആ ടയറുകള് ഒന്ന് പരിശോധിക്കണം, മിനിമം ത്രഡ് ഇല്ലാത്ത ടയറുകള് ഉപയോഗിച്ചാല് ബ്രേക്കിങില് നിയന്ത്രണം നഷ്ടപ്പെടും, വാഹനം സ്കിഡ് ആയി മറിയാന് സാധ്യതയുണ്ട്, അല്ലെങ്കില് മുന്നിലെ വാഹനത്തില് ഇടിച്ച് അപകടം ഉണ്ടാകാം. അപ്പോള് മഴക്കാലത്തിന് മുന്പ് കൃത്യമായ പീരിയോഡിക് സര്‍വീസ് നടത്തി ഈ കാര്യങ്ങള് എല്ലാം ഉറപ്പ് വരുത്തണം. ഇതെല്ലാം നമ്മള് ചെയ്തിട്ട് എതിരെ വരുന്നവര് ചെയ്തില്ലങ്കിലും കാര്യമില്ല അതുകൊണ്ട് മഴ സമയത്ത് വാഹനവുമായി റോഡില് ഇറങ്ങുമ്പോള് ഈ കാര്യങ്ങള് ഒക്കെ ചെയ്താല് മഴക്കാലത്ത് വഴിയാധാരമാകതെ വീട്ടിലെത്താം