നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവിയെ അവതരിപ്പിക്കാന്‍ ഷ്കോഡ തയ്യാറെടുക്കുന്നു. കൈലാക്ക് എന്ന പേര് നല്‍കിയ വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തും. കൈലാക്ക് എന്ന സംസ്കൃത വാക്കിന്‍റെ അര്‍ത്ഥം ക്രിസ്റ്റല്‍ എന്നാണ്. മാരുതി വിറ്റാര ബ്രസ, ടാറ്റ നെക്സോണ്‍, കിയ സോണറ്റ്, മഹീന്ദ്ര XUV3OO എന്നീ മോഡലുകളോടാണ് ഏറ്റുമുട്ടുന്നത്. പേരുകള്‍ നിര്‍ദേശിക്കുന്നതിനായി മല്‍സരം നടത്തിയിരുന്നു. അതില്‍ നിന്ന് കണ്ടെത്തിയ പത്തുപേരുകളില്‍ നിന്നാണ് കൈലാക്കിലെത്തിയത്.
രണ്ടുലക്ഷം പേര്‍ മല്‍സരത്തില്‍ പങ്കാളികളായി. ഇന്ത്യാക്കാര്‍ക്ക് വേണ്ടിയാണ് പുതിയ എസ്.യു.വി നിരത്തിലിറക്കുന്നതെന്ന് ഷ്കോഡ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പീറ്റര്‍ ജാനെബ പറഞ്ഞു.