TOPICS COVERED

വർഷം 1997, അനിയത്തിപ്രാവ് എന്ന ചിത്രം റിലീസായപ്പോൾ അതിനൊപ്പം ട്രെൻഡിങ്ങായി മാറിയ മറ്റൊരു കിടിലൻ ഐറ്റം കൂടിയുണ്ടായിരുന്നു. ഹീറോ ഹോണ്ടയുടെ സ്പ്ലെൻഡർ ബൈക്ക്. ഒരുരാജമല്ലി വിടരുന്നപോലെ എന്ന സൂപ്പർ ഹിറ്റ് ​ഗാനം സ്ക്രീനിലെത്തുമ്പോൾ കുഞ്ചാക്കോ ബോബൻ റെഡ് കളർ സ്പ്ലെൻഡർ ബൈക്കിലിരുന്ന് സ്ലോമോഷനിൽ വരുന്ന ഒരു രം​ഗമുണ്ട്.. അന്നും ഇന്നും എന്നും വൈറലാണത്. പറഞ്ഞു വന്നത് സിനിമയെപ്പറ്റിയല്ല. വർഷമിത്ര കഴിഞ്ഞിട്ടും, പല രൂപത്തിലും, വൻ പവറിലും, ഒരു ലോഡ് ബൈക്കുകൾ വിപണിയിലിറങ്ങിയിട്ടും, അന്നു കണ്ട സ്പ്ലെൻഡറിനെ തോൽപ്പിക്കാൻ മറ്റൊരു വണ്ടിക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതെ സ്പ്ലെൻഡർ വെറുമൊരു ബൈക്കല്ല, ഒരു വികാരമാണ്... അവനങ്ങനെ നിത്യ ഹരിതനായി നിൽക്കാൻ തുടങ്ങിയിട്ട് വർഷമെത്ര പിന്നിടുന്നു...  

ഈ വർഷം ജനുവരി മുതലുള്ള ആദ്യ ഏഴ് മാസത്തിലെ ബൈക്കുകളുടെ വില്പന നോക്കിയാൽ ഒന്നാം സ്ഥാനം ഹീറോയുടെ സ്പ്ലെണ്ടറിന് തന്നെ. 19,71,227 യൂണിറ്റുകളാണ് ഈ വർഷം ഹീറോ സ്പ്ലെണ്ടര് ശ്രേണിയില്‍ വിറ്റഴിച്ചത്. ആകെയുണ്ടായ ഒരു വമ്പൻ കടത്തിവെട്ട് രണ്ടാം സ്ഥാനത്തേയ്ക്കായിരുന്നു.  ഇരുചക്രവാഹന വില്പ്പനയില്‍  ബജാജിന്‍റെ  പള്‍സറിനെ  മറികടന്ന് ഹോണ്ട ഷൈന്‍ രണ്ടാമതെത്തി. ഒന്നാം സ്ഥാനം നിലനിർത്തിയ ഹീറോ സ്പ്ലെണ്ടര്‍ മറ്റ് മോഡലുകളേക്കാള് ബഹുദൂരം മുന്നിലാണ്. 

രാജ്യത്ത് ഗിഗ് ജോലികള്‍ (കരാര്‍ ജോലികളും തൊഴിലാളികളും എന്നാക്കാമോ) വ്യാപകമായതാണ് സ്പ്ലെൻഡറിന്‍റെ വില്‍പന വര്‍ധിക്കാന്‍  കാരണമായതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. പോക്കറ്റ് കീറാത്ത, എണ്ണ തീർത്ത് വഴിയിലാക്കാത്ത വാഹനങ്ങളാണ് നിലവില്‍ സാധാരണക്കാർക്കാവശ്യം. വിലയുടെ കാര്യത്തിൽ കൈയ്യിലൊതുങ്ങുന്ന, മികച്ച എന്ട്രി ലെവല്‍ ബൈക്കെന്ന നിലയില്‍ സ്പ്ലെന്‍ഡര്‍ തിരഞ്ഞെടുക്കുന്നവര്‍ വളരെ കൂടുതലാണ്. ഇന്ത്യയിലുടനീളം പടർന്നുപന്തലിച്ചു കിടക്കുന്ന ഹീറോയുടെ സര്വീസ് ശൃംഖലയും സ്പ്ളെണ്ടറിന് തുണയായി.  കേരളത്തില് ന്യൂജെന് പിള്ളേര്‍ക്കിടയിലും സ്പ്ലെന്‍ഡര്‍ ഹിറ്റാണ്. 

കഴിഞ്ഞ വര്‍ഷത്തേക്കള്‍ 47.5 ശതമാനം വളര്‍ച്ച നേടിയ ബജാജ് പള്‍സര്‍  8,42,693 യൂണിറ്റുകളാണ്  വിറ്റഴിച്ചത്. ഈ കാലയളവില്‍ പത്തുലക്ഷത്തിലേറെ  ഹോണ്ട ഷഐന്‍ നിരത്തിലിറങ്ങി.  നേരത്തെ, 125 സി.സി പള്‍സറുമായി  മത്സരിക്കാന്‍  വിപണിയില്‍ ഹോണ്ട ഷൈനിന്‍ 125 സിസി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഹോണ്ട ഷൈന്‍ കഴിഞ്ഞ വര്ഷം 100 സിസി പതിപ്പ് ഇറക്കിയതോടെ അവര്‍ പള്‍സറിനെ പിന്‍തള്ളി രണ്ടാമതെത്തി.

ഹീറോയുടെ എച്ച്.എഫ് ഡീലക്സാണ് പള്‍സറിന് തൊട്ടുപിന്നിലായി നാലാം സ്ഥാനത്തുള്ളത്.  8,42,693 യൂണിറ്റുകളാണ് വില്ക്കാനായത്. കഴിഞ്ഞ വര്‍ഷം  അഞ്ചാം സ്ഥാനം പിടിച്ചെടുത്ത ബജാജ് പ്ലാറ്റിന ബൈക്കുകള്‍  ഇത്തവണ പക്ഷേ നിറം മങ്ങി.  2,29,604 യൂണിറ്റുകള് മാത്രം വിറ്റഴിച്ച പ്ലാറ്റിന ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചും ആറും സ്ഥാനം കൈയ്യടക്കിയത് ടി.വി.എസിന്റെ റൈഡറും അപ്പാച്ചെയുമാണ്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ  ക്ലാസിക്കാണ് എട്ടാം സ്ഥാനത്തുള്ളത്. 1,81,262 യൂണിറ്റ് ക്ലാസിക്കുകളാണ് ഈ വര്ഷം നിരത്തിലിറങ്ങിയത്.

ENGLISH SUMMARY:

Hero Splendor is number one in sales