നെല്ലിയാമ്പതി, മൂന്നാര്‍, സൈലന്റ് വാലി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി. ബസ് യാത്രയ്ക്ക് പുറമേ, കപ്പല്‍ യാത്രകളും കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണ ടൂർ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതലാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്. രാവിലെ 4.30ന് കന്യാകുമാരിയിലേക്കാണ് ആദ്യ ട്രിപ്പ്.
ഫെബ്രുവരി 2ന് രാവിലെ 5ന് വാഗമണ്‍ യാത്ര ആരംഭിക്കും (നിരക്ക് – 1020 രൂപ). എട്ട് മണിക്ക് കപ്പല്‍ യാത്ര (നിരക്ക് – 4240), മൂന്നാര്‍ (നിരക്ക് – 2380) ഇല്ലിക്കല്‍ കല്ല് (നിരക്ക് – 820) യാത്രകളും, 9 മണിക്ക് അഗ്രോ തീം പാര്‍ക്കായ മംഗോ മെഡോസ് (നിരക്ക് 1790), പൊന്മുടി ( നിരക്ക് 770 ) യാത്രകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 12, 28 തീയതികളില്‍ ഗവി യാത്ര നടത്തും (നിരക്ക്– 1750 രൂപ).
ഫെബ്രുവരി 12ന് രാത്രി 9നാണ് സൈലന്റ് വാലിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ആദ്യദിനം ഭാരതപ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, വരിക്കാശേരി മന എന്നിവിടങ്ങളിലും രണ്ടാം ദിനം സൈലന്റ് വാലിയിലും സന്ദര്‍ശനം നടത്തും. വാഗമണ്‍, റോസ്മല യാത്രകള്‍ ഫെബ്രുവരി 15നും, പാണിയേലിപ്പോര്, പത്തനംതിട്ട ക്ഷേത്രങ്ങളിലേക്കുള്ള യാത്ര 16നുമാണ്.
ഗുരുവായൂര്‍ തീര്‍ഥാടനം ഫെബ്രുവരി 19നാണ്.(നിരക്ക്– 1500 രൂപ).
പാലക്കാട് - നെല്ലിയാമ്പതി യാത്ര ഫെബ്രുവരി 20നും, കണ്ണൂര്‍ യാത്ര ഫെബ്രുവരി 24നുമാണ് ചാര്‍ച്ച് ചെയ്തിരിക്കുന്നത്. ഫോണ്‍ : 9747969768, 9995554409.