sko-k

TOPICS COVERED

  • വാഹന രംഗത്ത് സ്‌ഫടികം പോലെ തിളങ്ങുകയാണ് കൈലാഖിലൂടെ സ്കോഡയുടെ ലക്ഷ്യം
  • ഹ്യുണ്ടേയി വെന്യു, കിയ സോണറ്റ് , മഹീന്ദ്ര ത്രി എക്സ്ഒ എന്നിവയാണ് മുഖ്യ എതിരാളികള്‍.
  • 7.89 ലക്ഷം രൂപാ മുതലാണ് ഇതിന്‍റ് എക്സ് ഷോറും വില

സ്കോഡ ജനകീയമാകുന്നതിന്‍റെ ഭാഗമായാണ് കൈലഖിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.  ഫിഗോയിലൂടെ  ഫോഡ് ഇന്ത്യയിലേ സാധാരണക്കാരിലേക്ക് എത്തിയത് പോലെ. സ്കോഡ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25–ാം വര്‍ഷം  ആഘോഷിക്കുന്ന വേളയിലാണ് കൈലാഖ് വിപണിയിലവതരിപ്പിക്കുന്നതും.

sko-1

ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുമ്പോള്‍  മലയാളികള്‍ക്കും അഭിമാനിക്കാം, ഈ പേരിട്ടത് ഒരു മലയാളി ആണ് എന്നതില്‍. പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ മല്‍സരത്തില്‍ പങ്കെടുത്ത രണ്ടുലക്ഷം പേരില്‍ നിന്നാണ് മലയാളി നല്‍കിയ കൈലാഖ് എന്ന പേര് സ്കോഡ തിരഞ്ഞെടുത്തത് .

കൈലാഖിന് സംസ്‍കൃതത്തില്‍ സ്‌ഫടികം എന്നാണ് അര്‍ത്ഥം. വാഹന രംഗത്ത് സ്‌ഫടികം പോലെ തിളങ്ങുകയാണ് കൈലാഖിലൂടെ സ്കോഡയുടെ ലക്ഷ്യം. ഹ്യുണ്ടേയി വെന്യു, കിയ സോണറ്റ് , മഹീന്ദ്ര ത്രി എക്സ്ഒ എന്നിവയാണ് മുഖ്യ എതിരാളികള്‍.

sko-2

രൂപകല്‍പനയില്‍ കുഞ്ഞന്‍ കുഷാഖ് എന്ന് തോന്നും. ബംപറില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രജക്ടര്‍ ഹെഡ്‌ലാംപ്,  കറുപ്പ് നിറത്തില്‍  തിളക്കമാര്‍ന്ന ഗ്രില്ലിന് ഇരുവശങ്ങളിലായി ഒരുക്കിയ ഡേ ടൈം  എല്‍ഇഡി ലൈറ്റുകള്‍, എയര്‍ ഡാംപ്, സ്‌കിഡ് പ്ലേറ്റ്, ഇവയെല്ലാം സൗകര്യങ്ങള്‍ക്കൊപ്പം ഡിസൈനിലും മികവ് നല്‍കുന്നു.  3995 എംഎം നീളവും, 2556 എംഎം വീല്‍ബേസും ഈ വാഹനത്തിന് നല്‍കി. 189 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ്   . 17ഇഞ്ച് ഡ്യുയല്‍ ടോണ്‍ അലോയ് വീലോടുകൂടിയ റേഡിയല്‍ ട്യൂബലെസ് ടയറുകളാണ് മറ്റൊരു സവിശേഷത.

വീല്‍ ആര്‍ച്ചുകള്‍, സൈഡ് ക്ലാഡിങ്, റൂഫ് റെയില്‍ എന്നിങ്ങനെ  എസ്‌യുവികളില്‍ ഉള്ളതായ എല്ലാ ഘടകങ്ങളും കൈലാഖിലുമുണ്ട്. പിന്നിലും എല്‍ ഇഡി ലൈറ്റുകളാണ് . ഡിസൈനിന്‍റെ ഭാഗമായ കറുപ്പ് പ്രതലത്തിലാണ്  സ്കോഡ നെയിംപ്ലേറ്റ് . പിന്‍ ബംപര്‍ വലുപ്പുമുള്ളതാണ്. സ്‌കിഡ് പ്ലേറ്റ് ഡിസൈന്‍ ബംപറിനും  നല്‍കി.  സ്പോയിലര്‍, ഷാര്‍ക്‌ഫിന്‍ ആന്‍റിന എന്നിവയും ഉള്‍പ്പെടുത്തി. 446 ലിറ്റര്‍ ബൂട്ട്‌ സ്‌പേയ്‌സാണ് വാഹനത്തിനുള്ളത്. സീറ്റുകള്‍ മടക്കി 1265 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം.

kylaq

ഉള്‍ഭാഗത്തിന്‍റെ ഡസൈനും കുഷാഖുന്‍റേതുപോലെ തന്ന. ഡാഷ്‌ബോര്‍ഡ് ലേ ഔട്ട്, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലുകള്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നീ ഫീച്ചറുകള്‍ രണ്ടു മോഡലുകളും പങ്കിട്ടെടുക്കുന്നു. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍,  ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍ പ്ലേ, കീലെസ് എന്‍ട്രി,   6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വെന്‍റിലേറ്റഡ് മുൻ സീറ്റുകള്‍  എന്നിങ്ങനെയുള്ള സെഗ്മെന്റിലെ പ്രധാന ഫീച്ചറുകളെല്ലാം കൈലാഖിലുണ്ട്.

ഒട്ടോമാറ്റിക്കിന് 19.02 കിമീയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഇന്ധന ക്ഷമത

സ്കോഡാ ലോഗോയുള്ള രണ്ടുസ്പോക് മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിങ് വീലാണ്.   ഡോറുകളില്‍ ബോട്ടില്‍ ഹോള്‍ഡറുകളും തണുപ്പിക്കാവുന്ന ഗ്ലൗ ബോക്‌സ്, കപ് ഹോള്‍ഡറുകള്‍ എന്നിവയുമുണ്ട്.  ഒപ്പം ആം റസ്റ്റോടു കൂടിയ പിൻസീറ്റും  , അഡ്‌ജസ്റ്റബിള്‍ ഹെഡ്‌റെസ്റ്റും ഏറെ സൗകര്യപ്രദമാണ്.

sko-3

 115 എച്ച്പി കരുത്തും 178എന്‍എം  ടോര്‍ക്കും നൽകുന്ന 1ലിറ്റര്‍ ടിഎസ്‌ഐ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് .  6 സ്പീഡ്  മാന്വല്‍ ഗിയര്‍ ബോക്‌സിലും, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സിലും കൈലാഖ് ലഭ്യമാകും. ഡിഎസ്‌ജി ഗയര്‍ ബോക്‌സിന്‍റെ പ്രകടനം പ്രതീക്ഷിക്കരുത് എന്നാലും മികച്ച ഡ്രൈവിങ് സുഖവും സ്റ്റെബിലിറ്റിയും, ഹാന്‍ഡ്‌ലിങും ഈ വാഹനം നല്‍കുന്നു  .

6 സ്പീഡ് മാന്വല്‍ , ഓട്ടമാറ്റിക് ഗിയര്‍ബോക്‌സില്‍ കൈലാഖ് ലഭ്യമാകും.

പൂജ്യത്തില്‍ നിന്നും  100 കീലോമീറ്റര്‍ എത്താന്‍ 10.5 സെക്കന്‍ഡാണ് എടുക്കുന്നത്. ആറ് എയര്‍ബാഗുകള്‍, എബിഎസ്  ഇബിഡി ബ്രാക്കിങ്, ഇഎസ്‌സി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നിങ്ങനെ നിരവധി  സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.  അതുകൊണ്ട് തന്നെ സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് കരസ്ഥമാക്കിയ വാഹനം കൂടിയാണ്.

sko-4

മാന്വല്‍ മോഡലിന് 19.68 കിമീയും, ഒട്ടോമാറ്റിക്കിന് 19.02 കിമീയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഇന്ധന ക്ഷമത. 7.89 ലക്ഷം രൂപാ മുതലാണ് ഇതിന്‍റ് എക്സ് ഷോറും വില ആരംഭിക്കുന്നത്

ENGLISH SUMMARY:

Skoda Auto India launched its first sub4 metre compact SUV, Kylaq