ചൂട് കൂടി വരുന്നു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വാഹനത്തില്‍ എസി ഇട്ട് യാത്ര ചെയ്യുമ്പോള്‍ പോലും ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ടിന്‍റഡ് ഗ്ലാസുള്ള വാഹനങ്ങളെ ഇത് അധികം ബാധിക്കുകയില്ലാ എന്നാല്‍ അതില്ലാത്ത വാഹനങ്ങളില്‍ ഇതൊരു പ്രശ്നം തന്നെയാണ്.
ഇതിനൊരു ചെറിയ പരിഹാരം സണ്‍ ഫിലിം ഒട്ടിക്കുക എന്നതാണ്. അത് ഒട്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചില നിയമ വശങ്ങള്‍ കൂടി മനസിലാക്കി വേണം ഫിലിം ഒട്ടിക്കാന്‍.നിയപ്രകാരം എത്ര വരെ കാഴ്ചയുള്ളതാകാം ഫിലിം , എന്തൊക്കെ ശ്രദ്ധിച്ച് വേണം ഇത് ഒട്ടിക്കാന്‍ എന്നതിനെക്കുറിച്ച് മനസിലാക്കണം . ഹൈക്കോടതി അനുവദിച്ച സുതാര്യത ഉള്ള യുവി പ്രൊട്ടക്ഷനോട് കൂടിയ ഫിലിം മാത്രമാണ് ഇപ്പോള്‍ അനുവദനീയം .
ഇടക്കാലത്ത് സണ്‍ഫിലിമിനെ സുരക്ഷാ കാരണങ്ങള്‍ കാട്ടി സുപ്രീം കോടതി നിരോധിച്ചിരുന്നു. സണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമനല്‍ സംഭവങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയായിരുന്നു നിരോധനം . 2012ലാണ് സുപ്രീം കോടതി സണ്‍ഫിലിം ഒട്ടിക്കുന്നതിനെതിരെ വിധി പറഞ്ഞത്. ഫാക്ടറി ഫിറ്റഡ് ടിന്‍റഡ് ഗ്ലാസുകള്‍ക്ക് മാത്രം നിയമ സാധുത നല്‍കുന്ന ഉത്തരവായിരുന്നു അത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹൈക്കോടതി പുതിയ ഉത്തരവിറക്കി. മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് സണ്‍ ഫിലിമുകള്‍ പതിപ്പിക്കുന്നത് അനുവദനീയമെന്ന്. ടിന്‍റഡ് ഗ്ലാസിന് പുറമെ സേഫ്റ്റി ഗ്ലേസിങ് ചില്ലുകളില്‍ പതിപ്പിക്കുന്നതില്‍ നിയമ തടസ്സം ഇല്ലാ എന്നതായിരുന്നു വിധി. 2021 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 100-ാം വകുപ്പിലെ ഭേദഗതി അനുസരിച്ച് വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റിഗ്ലേസിങ് കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നതായിരുന്നു വിധി. ഗ്ലാസും ഫിലിമും ചേരുന്നതിനെയാണ് സേഫ്റ്റിഗ്ലേസിങ്ങ് എന്ന് പറയുന്നത്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍സിന്‍റെ 2019-ലെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള സേഫ്റ്റി ഗ്ലേസിങ്ങാണ് അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് മുന്നിലും,പിന്നിലും 70 ശതമാനത്തില്‍ കുറയാത്ത സുതാര്യതയും, വശങ്ങളില്‍ 50 ശതമാനം സുതാര്യതയുമുള്ള ഫിലിം വേണം പതിപ്പിക്കാന്‍. ഇതില്‍ക്കൂടുതല്‍ കാഴ്‌ച മറയ്ക്കുന്നത് നിയമ വിരുദ്ധവുമാണ്. പൂര്‍ണമായും ചൂടിനെ പ്രതിരോധിക്കുക എന്നതായിരുന്നു വിധിയുടെ അടിസ്ഥാനം അല്ലാതെ സ്വകാര്യതക്ക് വേണ്ടി ഫിലിം പതിപ്പിക്കുക എന്നതല്ല. പലരും വിധിയുടെ പശ്ചാത്തലത്തില്‍ വളരെ ഡാര്‍ക്കായ ഫിലിം പതിപ്പിക്കുന്നത് കാണാം എന്നാല്‍ ഇത് ഒരു തരത്തിലും അനുവദനീയമല്ല. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ കൃത്യമായ പിഴ അടക്കേണ്ടി വരും. വില കുറഞ്ഞ ഫിലിമുകള്‍ ഒട്ടിക്കുന്നത് കൊണ്ടും കാര്യമില്ല കാരണം ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കില്ല