Car
  • ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം വില കൂട്ടുന്നു
  • വില വര്‍ദ്ധന 4% വരെ
  • ദൈനം ദിന ചിലവിലെ വര്‍ദ്ധന കാരണം

അടുത്ത മാസം  മുതൽ ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം വിലവര്‍ധിപ്പിക്കാനൊരുങ്ങുകയാണ് . ജനപ്രിയ മോഡലുകള്‍ക്കെല്ലാം വിലകൂടും. നിർമാണച്ചെലവിനൊപ്പം ഓപ്പറേഷണൽ ചെലവുകളും ഉയര്‍ന്നതാണ് വിലവര്‍ധിപ്പിക്കാന്‍  കാരണമായി വാഹന നിര്‍മ്മാതാക്കള്‍  ചൂണ്ടിക്കാട്ടുന്നത്. വിപണിയില്‍ മുന്നിലുള്ള മാരുതി, മഹീന്ദ്ര, ഹ്യുണ്ടേയ് തുടങ്ങിയ ബ്രാൻഡുകൾ ഇതിനകം തന്നെ   വില വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു

Gfx

മാരുതി  

maruti-01

 2025 ഏപ്രിൽ മുതൽ മോഡലുകളുടെ വില 4% വരെ ഉയർത്തുമെന്ന് മുന്‍പേ മാരുതിപ്രഖ്യാപിച്ചിരുന്നു. ഓൾട്ടോ K10, വാഗൺ ആർ, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ, ബലീനോ, ഇൻവിക്ടോ തുടങ്ങി എല്ലാ മോഡലുകളുടെ വിലയിലും വര്‍ധന ഉണ്ടാകും.

ടാറ്റ

tata-01

ടാറ്റ ഈവര്‍ഷം രണ്ടാമത്തെ തവണയാണ് വില വർദ്ധിപ്പിക്കുന്നത്. എത്ര ശതമാനം വില വര്‍ധിപ്പിക്കുമെന്ന് ഇനയും പ്രഖ്യാപിച്ചിട്ടില്ല.  വിവിധ മോഡലുകളുടെ വിപണിമൂല്യം കൂടി കണക്കാക്കിയായിരിക്കും  വിലവര്‍ധന. നെക്സൺ, ടിയാഗോ, ആൾട്രോസ്, കർവ് തുടങ്ങി പെട്രോള്‍, ഡീസല്‍ , ഇലക്ട്രിക്   ഉൾപ്പെടെയുള്ള എല്ലാ മോഡലുകൾക്കും വില കൂടും.

മഹീന്ദ്ര

mahindra-01

XUV 700, ഥാർ, സ്കോർപിയോ, ബൊലേറോ എന്നിവ ഉൾപ്പെടെയുള്ള ജനപ്രിയ മോഡലുകള്‍ക്കെല്ലാം വിലകൂടും . 3% വരെ വർധനയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

കിയ

kia01

കിയയും ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് വില വർധന  പ്രഖ്യാപിച്ചിരിക്കുന്നത്. കിയയുടെ ഏഴ് മോഡലുകള്‍ക്കും വിലകൂടും. പുതുതായി അവതരിപ്പിച്ച കിയ സിറോസിനും ഇത് ബാധകമാണ്.

ഹ്യുണ്ടേയ്

hyundai-01

ഹ്യുണ്ടേയ് 3% വരെ  വില  വര്‍ധനയാണ് പ്രഖ്യപിച്ചിരിക്കുന്നത് . ക്രെറ്റ ഇലക്ട്രിക്ക് അടക്കമുള്ള എല്ലാ പുതിയ മോഡലുകളുകള്‍ക്കും ഇത്  ബാധകമാണ്.

ഹോണ്ട

2025-honda-amaze-base-trim

ഹോണ്ടയുടെ അമേസ്, സിറ്റി, സിറ്റി ഹൈബ്രിഡ് ഉൾപ്പെടെയുള്ള മോഡലുകൾക്ക് വിലകൂടും. എന്നാല്‍ വര്‍ധനഎത്രയെന്നത്  ഹോണ്ട പുറത്ത് വിട്ടിട്ടില്ല

റെനോ

kiger-1664080055-prod-var

2023 ശേഷം ആദ്യമായാണ് റെനോ വില വർദ്ധിപ്പിക്കുന്നത്. ക്വിഡ്, കൈഗർ, ട്രൈബർ എന്നീ മോഡലുകളുടെ വില  2% വരെ വർദ്ധിക്കുമെന്ന്  കമ്പനി അറിയിച്ചു.

ബിഎംഡബ്ല്യു

bmw-X5-and-X7_for-digital

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ   ബിഎംഡബ്ല്യുവിന്‍റെ മിക്ക മോഡലുകളുടേയും വില 3% വരെ ഉയരും. X3, X7, X1 ലോങ് വീല്‍ ബേയ്‌സ്, മിനി കൂപ്പർ എസ്, എം5 തുടങ്ങിയ മോഡലുകൾക്ക് ഇത് ബാധകമാണ്.

 ഇന്ത്യയിൽ പതിവായി വർഷത്തിൽ രണ്ടുതവണ വാഹന വില വർദ്ധന  ഉണ്ടാകാറുണ്ട്. ഒരു കലണ്ടർ വർഷത്തിന്‍റെ തുടക്കത്തിലും ഒരു സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിലുമാണ്  സാധാരണയായി ഇതുണ്ടാകുന്നത് . ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും, ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങളുടെ ചെലവ് കൂടിയതും വില ഉയര്‍ത്താന്‍ കാരണമാകുന്നെന്നാണ്  ഡിലോയിറ്റ് പാർട്ട്‌ണര്‍ & ഓട്ടോമോട്ടീവ് സെക്‌ടർ ലീഡർ രാജത്ത് മഹാജൻ  വ്യക്തമാക്കിയത് . കൂടാതെ, പുതുതായി വരുന്ന ഫീച്ചറുകളും വാഹന നിർമ്മാതാക്കളുടെ മാർജിനുകളുമെല്ലാം വിലവര്‍ധനയ്ക്ക്  കാരണമായി ചൂണ്ടിക്കാട്ടുന്നു.

വിലക്കയറ്റം ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെങ്കിലും നിലവില്‍  മോഡലുകൾക്കുള്ള  മികച്ച ഓഫറുകളും, ഇളവുകളും  വിപണിയെ സ്വാധീനക്കാതരിക്കുമെന്നാണ്   നിര്‍മാതാക്കളുടെ പ്രതീക്ഷ.

various automakers like market leaders Maruti Suzuki, Mahindra & Mahindra, and Hyundai, announcing price hikes due to rising input costs and operational expenses: