വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ശീതളപാനീയങ്ങളെ ആശ്രയിക്കുന്നവരാണ് നാമെല്ലാം. സാധാരണ ജ്യൂസുകള്‍ അല്ലാതെ വെറൈറ്റി ട്രൈ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സ്പെഷല്‍ ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസ് ആയാലോ. വളരെ പോഷക സമ്പുഷ്ടമാണിത്. ഡ്രാഗണ്‍ ഫ്രൂട്ടിനൊപ്പം ആപ്പളും മാങ്ങയും ചേര്‍ത്താണ് ഈ ഡ്രിങ്ക് ഉണ്ടാക്കുക. പഞ്ചസാര ഉപയോഗിക്കാത്ത വെറൈറ്റി ജ്യൂസിന്റെ റെസിപ്പി ഇതാ...
1
ഡ്രാഗൺ ഫ്രൂട്ട്, ചുവപ്പ് – ഒന്നിന്റെ പകുതി
2
ആപ്പിൾ ജ്യൂസ് – കാൽ കപ്പ്
മാംഗോ ജ്യൂസ് – കാൽ കപ്പ്
3
തേൻ – ആവശ്യത്തിന്
4
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
5
കട്ടിതേങ്ങാപ്പാൽ – കാൽ കപ്പ്
ഉണ്ടാക്കുന്ന വിധം
ഡ്രാഗൺ ഫ്രൂട്ട് തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിക്കുക.
മിക്സിയുടെ ജാറിൽ ഡ്രാഗൺ ഫ്രൂട്ടും ആപ്പിള്‍ ജ്യൂസും മാംഗോ ജ്യൂസും ചേരുവയും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
ഇതിലേക്കു തേൻ ചേർത്തിളക്കി യോജിപ്പിക്കണം.
വിളമ്പാനുള്ള ഗ്ലാസിൽ ഈ മിശ്രിതം പകുതി വരെ നിറയ്ക്കുക.
കളിൽ ഐസ് ക്യൂബ്സ് ഇട്ട് ബാക്കി തേങ്ങാപ്പാൽ ഒഴിച്ചു നിറയ്ക്കുക.
നന്നായി ഇളക്കി യോജിപ്പിച്ചു വിളമ്പാം.