BOSNIA-GOOGLE/

TOPICS COVERED

 ചെറിയ ഒരു തലവേദന വന്നാല്‍ അത് ഗൂഗിളില്‍ തിരഞ്ഞ് എന്തോ മാറാരോഗം ബാധിച്ചിരിക്കുന്നുവെന്ന് കണ്ടെത്തി ടെന്‍ഷനടിച്ച് നടക്കുന്നവരെ കണ്ടിട്ടില്ലേ.? ഡോക്ടര്‍ നിര്‍ദേശിച്ച് മരുന്നില്‍ വിശ്വസിക്കാതെ അതും ഗൂഗിളില്‍ പരതി മരുന്ന് നിര്‍ത്തുകയോ സ്വയം ചികില്‍സ നടത്തുന്നവരുമുണ്ട്.. ഇത് ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് നയിക്കാനേ ഉപകരിക്കൂ.

അത്തരക്കാരെ വിളിക്കുന്ന പേരാണ് ഇഡിയറ്റ്. ഇന്‍റര്‍നെറ്റ് ഡിറൈവ്ഡ് ഇന്‍ഫര്‍മേഷന്‍ ഒബ്സ്ട്രക്ഷ്ന്‍ ട്രീറ്റ്മെന്‍റ് ((IDIOT- Internet Derived Information Obstruction Treatment)എന്നാണ് പൂര്‍ണരൂപം. ഇത്തരം പ്രവണതയെ ഇഡിയറ്റ് സിന്‍ഡ്രം എന്നാണ് വിളിക്കുന്നത്, സൈബര്‍കോണ്‍ഡിയ എന്നും ഇതറിയപ്പെടുന്നു.

ഇന്‍റര്‍നെറ്റിന്‍റെ വളര്‍ച്ചയോടെ എന്തിനെപ്പറ്റിയുള്ള വിവരങ്ങളും ആളുകളിലേക്ക് എളുപ്പം എത്തിച്ചേരുകയാണ്. എല്ലാ വിവരങ്ങളും സത്യമാകണമെന്നില്ല എന്നാതാണ് ഇതിലെ വലിയ വെല്ലുവിളി. വ്യാജ വിവരങ്ങള്‍ ആധികാരികമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആളുകളിലേക്ക് എത്തിയാല്‍ അത് അപകടകരമാണ്. അതില്‍ ഏറ്റവും അപകടമാണ്, രോഗ ലക്ഷണങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പരതി സ്വയം രോഗം നിര്‍ണിയക്കുന്നതും അതിന് മരുന്ന് കണ്ടെത്തുന്നതും.

നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ പലരും സ്വയം രോഗം നിര്‍ണയം നടത്തുകയും, ചിലര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്ന് നിര്‍ത്തിയതായും കണ്ടെത്തി. ഇത് രോഗിയുടെ ആരോഗ്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രോഗത്തെ സംബന്ധിച്ച വിവരങ്ങളെപ്പറ്റി ഇന്‍റര്‍നെറ്റില്‍ നിന്ന് അറിവ് നേടുന്നത് നല്ലതാണ്. എന്നാല്‍ വ്യാജല്ലായെന്ന ഉറപ്പ് വരുത്തുകയും സ്വയം ചികില്‍സ ഒഴിവാക്കുകയും വേണം.

എന്തിനെപ്പറ്റി വേണമെങ്കിലും ഇന്‍റര്‍നെറ്റില്‍ വിവരങ്ങള്‍ ലഭിക്കുമെങ്കിലും അതിന്‍റെ വിശ്വാസ്യതയെ പലപ്പോഴും വിദഗ്ധര്‍ സംശിയക്കാറുണ്ട്. അതേസമയം ആധികാരികമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റികളും നിലവിലുണ്ട്. അത്തരം സൈറ്റുകളെ ആശ്രയിക്കാമെങ്കിലും വിദഗ്ധരെ വിലമതിക്കാത്ത പ്രവണത അനാരോഗ്യകരമാണ്.

ENGLISH SUMMARY:

The tendency to search google for everything is increasing. To collect information is always good, but internet is not the hub of reliable informations only. It is dangerous when comes to health and diseases. Trusting internet and intiate the self diagnosis, if you are doing this then you are IDIOT, here's why!