പക്ഷികളുടെയും മൃഗങ്ങളുടെയും ചിലഘട്ടങ്ങളിലെ പെരുമാറ്റം അത്ഭുതപ്പെടുത്തുന്ന രീതിയിലായിരിക്കും. തത്തയടക്കമുള്ള ചിലയിനം പക്ഷികള്‍ മനുഷ്യരെപ്പോലെ സംസാരിക്കാനും അനുകരിക്കാനും കഴിവുള്ളവയുമാണ് . പക്ഷേ ഒരിക്കലും കാക്കയെ ഇക്കൂട്ടത്തില്‍ പെടുത്താറില്ല. എന്നാല്‍ ഒരു കാക്ക മനുഷ്യനെ അനുകരിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ കാക്ക പപ്പാ എന്ന് ആവര്‍ത്തിച്ച് വിളിക്കുന്നതാണ് കേള്‍ക്കുന്നത്.
മഹാരാഷ്ട്രയിലെ പാൽഘറില്‍ വാഡ താലുക്കിലാണ് സംഭവം . പരുക്കേറ്റ നിലയിലാണ് നാട്ടുകാരിയായ മുക്നെയ്ക്ക് തന്‍റെ പൂന്തോട്ടത്തില്‍ നിന്ന് കാക്കയെ ലഭിക്കുന്നത്. തുടര്‍ന്ന് 15 ദിവസം അവള്‍ കാക്കയെ പരിപാലിച്ചു. ഇപ്പോൾ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, കാക്ക മനുഷ്യസ്വരത്തിൽ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുകയാണ്. കാക്ക, ബാബ, മമ്മി തുടങ്ങിയ വാക്കുകളാണ് ഇപ്പോള്‍ കാക്ക തെറ്റുകൂടാതെ ഉച്ചരിക്കുന്നത്. നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ കാക്ക.
സാധാരണയായി തത്തകള്‍ക്കാണ് മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവുള്ളത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ജീവികളെ പലപ്പോഴും വീടുകളില്‍ വളര്‍ത്താറുമുണ്ട്. ഇവയെ കൂടാതെ അപൂര്‍വമായി മറ്റു മൃഗങ്ങളും മനുഷ്യന് സമാനമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ചില തിമിംഗലങ്ങൾക്ക്, പ്രത്യേകിച്ച് ഓർക്കകൾക്ക്, മനുഷ്യ ശബ്ദങ്ങളെ അനുകരിക്കാൻ കഴിയും.