fb-post

TOPICS COVERED

നാടിനെ നടക്കുന്ന അക്രമങ്ങളാണ് സമീപകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമത്തിലെ പുതുതലമുറയുടെ സാന്നിധ്യവും ചര്‍ച്ചയാണ്. 2K കിഡ്സിന്‍റെ സ്വഭാവ രീതികളെ പറ്റി പലതരം വിലയിരുത്തലാണ് സോഷ്യല്‍ മീഡിയയിലുള്ളത്. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാബു പട്ടാമ്പിയുടെ കുറിപ്പാണ് ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ വൈറല്‍. 

ചികില്‍സാര്‍ഥം ആശുപത്രിയിലെത്തിയ രോഗിയായ 2K കിഡ് നല്‍കിയ മറുപടിയാണ് ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അള്‍സറിന് ചികില്‍സ തേടിയെത്തിയ കുട്ടിയോട് സമയത്ത് ഭക്ഷണം കഴിക്കണം, ഉറങ്ങണം എന്നൊക്കെ പറഞ്ഞു പോയി. 'അതൊക്കെ എന്‍റെ ചോയ്സ് ആണ് , സാറ് മരുന്ന് എഴുതി തന്നാൽ മതീ' എന്നായിരുന്നു 2K കിഡിന്‍റെ മറുപടി എന്നാണ് ഡോക്ടര്‍ എഴുതിയത്. 

അന്ന് നിര്‍ത്തിയതാണ് 2K കിഡ്സിനോടുള്ള ഉപദേശം, പഴയ വസന്തങ്ങൾക്ക് ഇവരോട് മുട്ടാൻ മുടിയാത് തമ്പി എന്നും ഡോക്ടര്‍ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം, 

കുറച്ചുകാലങ്ങൾക്ക് മുമ്പ് ഒരു 2 k കുഞ്ഞ് ചികിത്സാർത്ഥം വന്നിരുന്നു.

ചോദിച്ചു വന്നപ്പോൾ വയറ്റിൽ അൾസർ ആണ്.

ജീവിതശൈലിയൊക്കെ ചോദിച്ചു വരുന്ന മുറക്ക്, സമയത്ത് ഭക്ഷണം കഴിക്കണം ഉറങ്ങണം

എന്നൊക്കെ അറിയാതെ 

ഒന്ന് പറഞ്ഞു പോയി..

അപ്പോൾ ആ 2k കുഞ്ഞ് പറയുകയാണ്..

അതൊക്കെ അവന്റെ ചോയ്സ് ആണെന്ന്..

സാറ് മരുന്ന് എഴുതി തന്നാൽ മതീന്ന്...

അന്ന് നിർത്തിയതാ സാറേ, 

ഈപ്പച്ചന്റെ 2 കെ കിഡ്സിനോടുള്ള 

ഉപദേശം..

പഴയ വസന്തങ്ങൾക്ക് ഇവരോട് മുട്ടാൻ മുടിയാത് തമ്പി..

ENGLISH SUMMARY:

Dr. Shabu Pattambi, a medical officer at the Palakkad District Ayurvedic Hospital, shared an experience on Facebook that has gone viral. He recounted an incident where a young patient, referred to as a '2K kid', sought treatment for a stomach ulcer. When Dr. Shabu advised the patient to maintain regular eating and sleeping habits, the youngster responded, "That's my choice, sir. Just prescribe the medicine." This interaction led Dr. Shabu to reflect on the challenges of offering lifestyle advice to the newer generation, noting that traditional guidance might not resonate with them. His post has sparked widespread discussion on social media about the attitudes and lifestyle choices of today's youth.