13 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമില്‍ നിലനിര്‍ത്തിയതിന് പിന്നാലെ ആഡംബര വീട് സ്വന്തമാക്കി റിങ്കു സിങ്. ഗോള്‍ഡന്‍ എസ്റ്റേറ്റിലെ ഓസോണ്‍ സിറ്റിയില്‍ 500 സ്ക്വയര്‍ യാര്‍ഡിന്‍റെ പുതിയ വസതിയാണ് റിങ്കു സ്വന്തമാക്കിയത്. വീടിന്‍റെ രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം നടന്നു.
റിങ്കുവിനൊപ്പം അച്ഛന്‍ ഖേന്‍ ചന്ദും അമ്മ ബീന ദേവിയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് പുതിയ വീടിന്‍റെ താക്കോല്‍ വാങ്ങിയത്. ഒന്നുമില്ലായ്മയില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന റിങ്കു സിങ്ങിന് കയ്യടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ താരത്തിന്‍റെ പുതിയ വീടിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുന്നത്. ജിം, ഗസ്റ്റ് ഹൗസ്, സ്വിമ്മിങ് പൂള്‍, ഇന്‍ഡോര്‍–ഔട്ട്ഡോര്‍ ഗെയിം സ്പേസുകള്‍, സ്പാ എന്നിവ റിങ്കുവിന്റെ പുതിയ ആഡംബര വീട്ടിലുണ്ട്.
റിങ്കു സിങ്, സുനില്‍ നരെയ്ന്‍, റസല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ് എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തിയത്. റിങ്കുവിന് 13 കോടിയാണ് പ്രതിഫലം. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ റസല്‍ എന്നിവര്‍ക്ക് 12 കോടി വീതം. നാല് കോടിക്കാണ് ഹര്‍ഷിദ് റാണയേയും രമണ്‍ദീപ് സിങ്ങിനേയും കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തിയത്.