mundakayam-road-1

കാല്‍നൂറ്റാണ്ടിനിടെ ഒരിക്കല്‍ പോലും റീടാറിങ് നടത്താതെ മുണ്ടക്കയം ഇളംകാട് റോഡ് . ദിവസം നൂറ്റമ്പതിലേറെ ബസ് സര്‍വീസുകളുള്ള  റോഡിന്റെ പുനരുദ്ധാരണ പദ്ധതികളെല്ലാം കടലാസില്‍ തന്നെ . കൂട്ടിക്കല്‍ സ്വദേശി അമല്‍ ടോം ജോര്‍ജ് തയ്യാറാക്കിയ എന്റെ വാര്‍ത്ത 

ഞങ്ങള്‍ ഗ്രാമീണര്‍ക്ക് നല്ല യാത്രാ സൗകര്യങ്ങള്‍ക്ക് അവകാശമില്ലെന്ന രീതിയിലാണ് സര്‍ക്കാര്‍ .അതല്ലെങ്കില്‍ ഇന്നാട്ടിലെ  പ്രധാനപാതയായ മുണ്ടക്കയം ഇളംകാട് റോഡ് ഇങ്ങനെ കിടക്കില്ല. പതിനായിരത്തിലേറെ വരുന്ന ഗ്രാമീണരുടെ യാത്രമാര്‍ഗം ഇത്രദുരിതപൂര്‍ണമായിട്ടും ബന്ധപ്പെട്ടവരാരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പ്രഖ്യാപനങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു മുണ്ടക്കയം മുതല്‍ വാഗമണ്‍വരെയുള്ള റോഡ് ബിഎംബിസി ടാറിങ് നടത്തി ആധുനികവല്‍ക്കരിക്കുമെന്നായിയരുന്ന പ്രധാന വാഗ്ദാനം . പക്ഷേ ഒന്നും നടന്നില്ല 

പതിനഞ്ചു കിലോമീറ്റര്‍ മാത്രമുള്ള റോഡില്‍ ഊഴമിട്ട് കുഴിയടയ്ക്കാന്‍ കരാറുകാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പലപ്പോഴും പാറപ്പൊടിയിട്ട് കുഴിയടച്ച് കരാറുകാര്‍ പണം തട്ടും . ഞങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതം ബാക്കി 

അമ്പത് ബസുകള്‍ ഇതുവഴിനൂറ്റി അമ്പത് സര്‍വീസുകള്‍ നടത്തുന്നുണ്ട് . ഇതുകൂടാതെ നൂറുകണക്കിന് സ്വകാര്യവാഹനങ്ങളും .കുഴിചാടിക്കിടക്കാതെ ആര്‍ക്കും രക്ഷയില്ല. 

കുഴികളില്‍ മാത്രമല്ല ജനങ്ങളുടെ കണ്ണിലും പൊടിയിട്ട് തടിതപ്പുകയാണ് ഇവിടെ പൊതുമരാമത്ത് വകുപ്പ് . റോഡുപരോധം മുതല്‍ ഹര്‍ത്താല്‍വരെ നടത്തിയിട്ടും ജനപ്രതിനിധികളും കണ്ണുതുറന്നില്ല. ഈ നയം തുടരുകയാണെങ്കില്‍ നിരാഹാരമടക്കം നിരന്തരപ്രക്ഷോഭത്തിനിറങ്ങേണ്ടിവരും ഞങ്ങള്‍ നാട്ടുകാര്‍ക്ക് മനോരമ ന്യൂസ് എന്റെ വാര്‍ത്തയ്ക്കുവേണ്ടി കൂട്ടിക്കല്‍ നിന്ന് അമല്‍ ടോം ജോര്‍ജ്.