ഏറ്റുമാനൂരില്‍ വികസനത്തിന് വഴിയൊരുക്കി പുതിയ റയില്‍വേ സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍. പതിനഞ്ച് കോടി രൂപ മുടക്കിയതാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഷന്‍ മാറ്റിസ്ഥാപിക്കുന്നത്. സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. നിലവില് അതിരന്പുഴ പഞ്ചായത്തിലാണ് ഏറ്റുമാനൂര് റെയില് വേ സ്റ്റേഷന്റെ സ്ഥാനം.

 കാര്യമായ സൌകര്യങ്ങളൊന്നുമില്ലാത്ത സ്റ്റേഷനില് വിരലില് എണ്ണാവുന്ന ട്രെയിനുകള്ക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. സൌകര്യങ്ങള് വര് ധിപ്പിച്ച് സ്റ്റേഷന് മാറ്റി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെയും യാത്രക്കാരുടെയും വര്ഷങ്ങളായുള്ള ആവശ്യമാണ്. ഇത് മാനിച്ചാണ് സ്റ്റേഷന് നീണ്ടൂര്, അതിരന്പുഴ റോഡുകളുടെ മധ്യത്തിലേക്ക് മാറ്റുന്നത്. വിശാലമായ മൂന്ന് പ്ലാറ്റ് ഫോമും മേല് നടപ്പാലവും കൂടിയതാണ് സ്റ്റേഷന് നിര്മാണം. ഇതോടൊപ്പം റയില് വേ സ്റ്റേഷനോട് ചേര്ന്നുള്ള മേല്പ്പാലത്തിന്റെ വീതിയും കൂട്ടും. അപ്രോച്ച് റോഡിന്റെ നിര്മാണം കൂടി പൂര് ത്തിയാക്കി ജൂലൈയില് തന്നെ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം.

ശബരിമല തീര്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുന്ന തീര്ഥാടകരുടെ യാത്രാ ദുരിതത്തിന് ഇതോടെ പരിഹാരമാകും.  ജില്ലയുടെ വടക്ക് കിഴക്കന് പ്രദേശങ്ങളില് നിന്നുള്ളവര്ക്കും എംജി സര് വകലാശാല, മെഡിക്കല് കോളജ് എന്നിവിടങ്ങളില് എത്തുന്നവര്ക്കും സ്റ്റേഷന് പ്രയോജനപ്പെടും. കൂടുതല് ട്രെയിനുകള്ക്ക് സ്റ്റേഷനില് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെടുമെന്നും ജോസ്.കെ. മാണി എംപി വ്യക്തമാക്കി.