rocket-exhibition-t

ചാന്ദ്രയാന്‍ വിക്ഷേപിച്ചതിന്റെ ഓര്‍മയ്ക്കായി തൃശൂര്‍ െചവ്വൂര്‍ സെന്റ് സേവ്യേഴ്സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ റോക്കറ്റുകളുടെ അന്‍പതു മാതൃകകള്‍ നിര്‍മിച്ചു. സൗരയൂഥത്തിന്റെ മാതൃകയും കുട്ടികള്‍ നിര്‍മിച്ചു. 

ഒരു റോക്കറ്റ് എങ്ങനെ ഉണ്ടാക്കാം എന്നതായിരുന്നു ചോദ്യം. തൃശൂര്‍ ചെവ്വൂര്‍ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലെ അധ്യാപകരുടെ ഈ ചോദ്യത്തിനുള്ള മറുപടിയാണ് റോക്കറ്റുകളുടെ ഈ മാതൃക. ചാന്ദ്രയാന്‍ വിക്ഷേപിച്ചതിന്റെ ഓര്‍മയ്ക്കായി റോക്കറ്റ് നിര്‍മിച്ചു കൊണ്ടുവരികയെന്ന നിര്‍ദ്ദേശം കുട്ടികള്‍ അക്ഷരംപ്രതി അനുസരിച്ചു. റോക്കറ്റ് മാനത്തേയ്ക്ക് ഉയരുമ്പോള്‍ അന്തരീക്ഷത്തില്‍ കാണുന്ന പുകയും ഇവര്‍ പുനഃസൃഷ്ടിച്ചു. റോക്കിന് താഴെ ചന്ദനത്തിരി കത്തിച്ചായിരുന്നു പുക സൃഷ്ടിച്ചത്. 

കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യം അധ്യാപകരും കൈവരിച്ചു. ഒന്നോ രണ്ടോ കുട്ടികള്‍ റോക്കറ്റ് നിര്‍മിച്ചു കൊണ്ടുവരുമെന്ന അധ്യാപകരുടെ കണക്കുകൂട്ടലും ഇവര്‍ തെറ്റിച്ചു. മല്‍സര ബുദ്ധിയോടെ റോക്കറ്റ് മാതൃകകള്‍ തീര്‍ത്തായിരുന്നു കുട്ടികള്‍ പിറ്റേന്ന് സ്കൂളില്‍ എത്തിയത്. 

റോക്കറ്റുകളുടെ മാതൃക ഈ വര്‍ഷം മുഴുവന്‍ ലാബില്‍ പ്രദര്‍ശിപ്പിക്കും. ചന്ദ്രയാന്‍ദിനത്തിന്റെ സ്മരണയ്ക്കായി.