canal

TOPICS COVERED

വൈക്കം തോട്ടുവക്കത്തെ കെ.വി.കനാൽ സൗന്ദര്യവൽക്കരണത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതി നഗരസഭ അട്ടിമറിക്കുന്നതായി പരാതി.  പ്രൊജക്റ്റ് റിപ്പോർട്ട് നൽകാതെ നഗരസഭ പദ്ധതിക്ക് തടസ്സം നിൽക്കുന്നതായാണ് ആക്ഷേപം. കനാൽ നവീകരണവും സ്ഥലത്തെ ഓപ്പൺ ജിമ്മുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

ടൂറിസം സാധ്യത പരിഗണിച്ചുള്ള പദ്ധതികൾ നടപ്പാക്കുകയുമില്ല മറ്റാരെകൊണ്ടും ചെയ്യിക്കയുമില്ല എന്നതാണ് വൈക്കം നഗരസഭയ്ക്കെതിരെ ഉയരുന്ന പരാതി.. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി  അനുവദിച്ച 35 ലക്ഷം രൂപ  പാഴായി പോകുമെന്ന ആശങ്കയാണ്  ഗുണഭോക്താക്കൾക്ക്..തോടരുകിൽ ,  നടപ്പാത , ഇരിപ്പിടങ്ങൾ , കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം ,പച്ചതുരുത്ത് എന്നിവ ഒരുക്കുന്നതാണ് പദ്ധതി.അവസാന തീയതി കഴിഞ്ഞിട്ടും വിശദമായ പദ്ധതി രേഖ നൽകാൻ നഗരസഭ തയ്യാറാകാത്തത് വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം .

പദ്ധതി പ്രകാരം  നടത്തിപ്പിനും അറ്റകുറ്റപണിക്കായും 36 ലക്ഷം രൂപ നഗരസഭയും മുടക്കണമെന്നാണ് വ്യവസ്ഥ. പദ്ധതി നടപ്പാക്കിയാൽ അടുത്തഘട്ടത്തിൽ 150 മീറ്റർ തോടരിക് കൂടി ഉൾപ്പെടുത്തി കായലോരം വരെയുള്ള  ബാക്കി  ഭാഗം മുഴുവൻ മോടിയാക്കാൻ കഴിയുമെന്നിരിക്കെയാണ് നഗരസഭയുടെ ഈ അനാസ്ഥ. റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെ കാരണം നഗരസഭ വ്യക്തമാക്കിയിട്ടില്ല.

ENGLISH SUMMARY:

The KV Canal project is allegedly being sabotaged by the municipality, according to complaints.