കുട്ടനാട്ടില്‍ പ്രളയജലം തീര്‍ത്ത സങ്കടങ്ങള്‍ക്ക് വേമ്പനാട് കായലിനേക്കാള്‍ ആഴമുണ്ട്. വീടുകളും കൃഷിയിടങ്ങളും ഇപ്പോഴും വെള്ളക്കെട്ടില്‍ മുങ്ങിനില്‍ക്കുകയാണ്. ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് കുട്ടനാടന്‍ ജനത വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും ആഴ്ചകള്‍ ഏറെയെടുക്കും.
ജലനിര്‍ഗമനം കുട്ടനാട്ടില്‍നിന്ന് വളരെ സാവധാനമാണ്. പാടവും വീടും ആറുകള്‍ക്കും തോടുകള്‍ക്കും ഒപ്പം മുങ്ങിനില്‍ക്കുന്നു. വീടുകളിലേക്കുള്ള തിരിച്ചുവരവിന് കാലുകുത്താന്‍പോലും ഇടമില്ല
എണ്ണായിരത്തി നാനൂറിലധികം ഹെക്ടറിലാണ് കൃഷി നശിച്ചത്. കര്‍ഷകന് സര്‍വവും നശിച്ച അവസ്ഥ. ഒരാഴ്ചകൊണ്ട് ഒന്നരയടിയെങ്കിലും വെള്ളം കുറഞ്ഞത് അത്രയും ആശ്വാസം.