udayamperoor-accident-t

കൊച്ചി ഉദയംപേരൂരില്‍ അപകടങ്ങള്‍ പതിവാകുന്നു. വൈക്കം തൃപ്പൂണിത്തുറ റോഡിലൂടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഒന്‍പതു ജീവനുകളാണ് കവര്‍ന്നത്. ബസുകള്‍ തട‍ഞ്ഞ് ‍ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കുകയാണ് നാട്ടുകാര്‍.  

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഉദയംപേരൂര്‍ സ്വദേശി ജോര്‍ജുകുട്ടിയുടേതടക്കം ഒന്‍പതു ജീവനുകളാണ് ഈ റോഡില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാഥൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്. 

സ്കൂളുകളടക്കം പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ സ്പീഡ് ബ്രേക്കറുകള്‍ പോലെയുള്ള പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 

അമിതവേഗത്തില്‍ എത്തുന്ന ബസ് ഡ്രൈവര്‍മാര്‍ക്ക് താക്കീതു നല്‍കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.