vallarpadam-church

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ കുറച്ച് വല്ലാര്‍പാടം തിരുനാള്‍ .വെടിക്കെട്ടും അലങ്കാരവും പരമാവധി ഒഴിവാക്കി സ്വരൂപിക്കുന്ന തുക പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്ക് വിനിയോഗിക്കും.പാലിയം രാമന്‍വലിയച്ഛന്‍ ദീപം തെളിച്ചതോടെയാണ് ബസലിക്കയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 

വല്ലാര്‍പാടം ബസലിക്കയില്‍ ഇക്കുറിയും തിരുനാള്‍ ചടങ്ങളുകളെല്ലാം പ്രൗഡിയോടെ സംഘടിപ്പിക്കുമ്പോഴും കേരളം നേരിട്ട പ്രളയദുരന്തം എല്ലാവരുടെയും മനസിലുണ്ട്. അതിനാല്‍ തന്നെ ആഡംബരങ്ങള്‍ ഒന്നുമില്ല. വെടിക്കെട്ടും അലങ്കാരങ്ങളുമെല്ലാം പരമാവധി കുറച്ചു. .തിരുനാളിനായി കരുതിവച്ച പണത്തിലൊരുഭാഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം 

പാരമ്പര്യം ഒട്ടും ചോരാതായാണ് ഇക്കുറിയും ആഘോഷപരിപാടികള്‍ നടന്നത് .കടലില്‍ മരണത്തെ മുഖാമുഖം കണ്ട മീനാക്ഷിയമ്മയെയും കുഞ്ഞിനെയും വല്ലാര്‍പാടത്തമ്മ ദിവ്യശക്തിയാല്‍ രക്ഷിച്ചെന്നാണ് ഐതീഹ്യം. ഇക്കുറിയും തീര്‍ഥാടകര്‍ക്കായി മോര് മീനാക്ഷിയമ്മയുടെ തറവാട്ടില്‍  നിന്ന് എത്തിച്ചു. അള്‍ത്താരയില്‍ പാലിയം രാമന്‍ വലിയച്ഛന്‍ ദീപം തെളിയിച്ചതോടെ തിരുനാള്‍ ദിനത്തിലെ ആഘോഷപരിപാടികള്‍ തുടങ്ങി .കോട്ടപ്പുറം ബിഷപ്പ്  ഡോ. ജോസഫ് കാരിക്കശ്ശേരി, വരാപ്പുഴ അതിരൂപത ബിഷഷപ്പായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറക്കൽ എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി