muniyara

TAGS

മറയൂരിലെ അതിപുരാതന മുനിയറകള്‍ സാമൂഹ്യവിരുദ്ധരുടെ  കേന്ദ്രമാകുന്നു. ചരിത്ര പ്രധാന്യമുള്ള  മുനിയറകളും ഗുഹാചിത്രങ്ങളുമടങ്ങുന്ന ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഞ്ചുനാട് മേഖലകളിലെ മലനിരകളില്‍ ആറായിരം വര്‍ഷം അതിജീവിച്ച ശിലായുഗ കാലത്തെ തിരുശേഷിപ്പുകളാണ്  ഈ മുനിയറകള്‍.  ഗ്രോത്ര ജനത ശവസംകാരം നടത്തുതിനായാണ് മുനിയറകള്‍ നിര്‍മിച്ചത്. കോവില്‍ക്കടവ്,  കോട്ടക്കുളം, മുരൂകന്‍ മല, എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ 635 മുനിയറകള്‍ മാത്രമാണ്  നിലനില്‍ക്കുന്നത്.

 പ്രദേശത്ത്  ഏറ്റവുമധികം മുനിയറകളുള്ള മുരുകന്‍ മലയാണ് മദ്യപാനികളുടെയും  സാമൂഹികവിരുദ്ധരുടെയും ഇഷ്ട കേന്ദ്രം. യാതൊരു നിയന്ത്രണവുമില്ലാതെ കിടക്കുന്ന ഈ പ്രദേശത്ത് മദ്യകുപ്പികളും  മറ്റുമാലിന്യങ്ങളും  കുമിഞ്ഞ്കൂടുകയാണ്. മുനിയറകള്‍ തകര്‍ക്കുന്നതും പതിവായി.

മുരുകന്‍മല അഞ്ചുനാടിന്റെ പ്രകൃതി ഭംഗി മുഴുവന്‍ കാണാവുന്ന പ്രധാന വ്യൂപോയിന്റ് കൂടിയാണ്. ചരിത്രസ്മാരകങ്ങളും, പ്രകൃതിഭംഗിയും സമ്മേളിക്കുന്ന  ഇവിടെ  ടിക്കറ്റ് ഏര്‍പ്പെടുത്തി വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്താല്‍ വിനോദ സഞ്ചാര മേഖലയ്ക്കും കരുത്താകും.