thrithala-wb

ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നിരക്കിൽ അനുവദിച്ച കാലിത്തീറ്റ പാലക്കാട് തൃത്താല മേഖലയില്‍ ലഭിക്കാന്‍ വൈകുന്നതായി പരാതി. വിതരണത്തിന്റെ ഉദ്ഘാടന ചിത്രങ്ങള്‍ പ്രചരിച്ചെങ്കിലും കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ എത്തി വെറുംകൈയോടെ മടങ്ങുകയാണ്.  

കോവിഡ് കാലത്തെ ആശ്വാസമെന്ന നിലയിലാണ് ക്ഷീരവികസന വകുപ്പ് ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ അനുവദിച്ചത്. കാലിത്തീറ്റച്ചാക്കുകള്‍ ക്ഷീര സംഘങ്ങളി‍ല്‍ എത്തുന്നതിന് മുമ്പേ വിതരത്തിന്റ ഉദ്ഘാടന ചിത്രങ്ങള്‍ പ്രചരിച്ചു. കർഷകരെല്ലാം കൂട്ടത്തോടെ ക്ഷീരോൽപാദക 

സംഘത്തിലേക്ക് എത്തിയെങ്കിലും കാലിത്തീറ്റ ലഭിച്ചില്ല. ആനക്കര കൂടല്ലൂരിലെ ക്ഷീരകര്‍ഷകരാണ് പരാതിയുമായി രംഗത്തുളളത്.

 ഏപ്രിൽ മാസത്തിൽ പാല്‍ അളന്ന കർഷകർക്കാണ് സബ്സിഡി നിരക്കിൽ കോവിഡ് കാലത്തുള്ള കാലീത്തീറ്റ അനുവദിച്ചത്.    വൈകലിന് കാരണം വ്യക്തമല്ലെങ്കിലും ഉടനെ തന്നെ നൽകാൻ കഴിയുമെന്നാണ് കൂടല്ലൂർ ക്ഷീരോൽപാദക സംഘം സെക്രട്ടറിയുടെ വിശദീകരണം. ഇവിടെ മാത്രമല്ല, തൃത്താല ബ്ലോക്കിനു കീഴിലെ ഇരുപതിനാല് സംഘങ്ങളിലും കാലിതീറ്റയെത്തിയിട്ടില്ലെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്..