ഇടുക്കി അയ്യപ്പൻകോവിൽ ഇടപ്പൂക്കളത്ത് നാട്ടുകാർ കാട്ടുപന്നി ഭീതിയിൽ . ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാവുകയാണ്. ഇതോടെ കൃഷി ഉപേക്ഷിക്കേണ്ട നിലയിലാണ് നാട്ടുകാർ.

ഏലത്തിന് പുറമേ വാഴയും ചേമ്പും ചേനയും എല്ലാം സമൃദ്ധമായി വിളയുന്ന മണ്ണാണ്. പക്ഷേ വിളവ് മുഴുവൻ കാട്ടുപന്നികൾ ഇല്ലാതാക്കുകയാണ്. കൂട്ടത്തോടെ എത്തിയാണ് കാട്ടുപന്നികൾ കൃഷിയെല്ലാം നശിപ്പിക്കുന്നത്. പ്രതിരോധിക്കാൻ ഒരു മാർഗവും ഇല്ലാതെ കർഷകർ ഗതികെട്ട

സർക്കാർ മാനദണ്ഡ പ്രകാരം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം എങ്കിലും അതൊന്നും പ്രാബല്യത്തിൽ ആവുന്നില്ല എന്നാണ് നാട്ടുകാർക്ക് പരാതി. കാട്ടുപന്നി ശല്യം കുറയ്ക്കാൻ സത്വര നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം