കൊച്ചിയില്‍ ബ്രിട്ടീഷ് വനിതയെ വഞ്ചിച്ച് ഏഴരക്കോടി തട്ടിെയടുത്തെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പ്രതിയായ യഹിയ ഖാലിദ്. കൊടുത്തുതീര്‍ത്ത പണത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് യഹിയ ഖാലിദ് നല്‍കിയ പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. ബ്രിട്ടീഷ് വനിതയും സഹായികളും അന്‍പതുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പള്ളുരുത്തി സ്വദേശിയായ യഹിയ ഖാലിദ് ഏഴരക്കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് കഴിഞ്ഞ ജൂണ്‍ പത്തൊന്‍പതിനാണ് ബ്രിട്ടീഷുകാരി സാറാ പെനലോപ് കോക് ഡി.സി.പിക്ക് പരാതി നല്‍കിയത്. ലണ്ടനിലെ വീട് വിറ്റുകിട്ടിയ 720000 പൗണ്ട് യഹിയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്തുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കടമായി നല്‍കിയ രണ്ടുകോടി ഇരുപത്തിരണ്ടുലക്ഷം രൂപ പലപ്പോഴായി പരാതിക്കാരിക്ക് തിരിച്ചുനല്‍കിയെന്നും 2021 ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം അവസാനമായി നല്‍കാനുണ്ടായിരുന്ന മുപ്പതുലക്ഷംകൂടി കൈമാറിയെന്നും യഹിയ ഖാലിദ് പറയുന്നു. അതിനുശേഷവും സെക്യൂരിറ്റിയായി നല്‍കിയ രേഖകള്‍ തിരിച്ചുനല്‍കാതെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് യഹിയ ഖാലിദ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം സാറാ പെനലോപ് കോക്, ഐറിഷ് പൗരനായ എഡ്‌വിന്‍, ഫോര്‍ട്ടുകൊച്ചിക്കാരന്‍ ആന്‍സണ്‍ എന്നിവര്‍ക്കെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തത്. ബ്രിട്ടീഷ് വനിതയില്‍നിന്ന് പണം തട്ടിയെടുത്തുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യഹിയ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Accused of fabricating the allegation of cheating a British woman and extorting 7.5 crores
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.