ഗുരുതരഅസുഖം ബാധിച്ച എട്ടുവയസുള്ള മകനൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു വൈക്കം സ്വദേശിനി വിദ്യ. മെഡിക്കൽ കോളജിൽ നിന്ന് വിദ്യ വാങ്ങിയ പൊതിച്ചോറിനുള്ളിൽ ഒരു കത്ത് ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ വിതരണം ചെയ്ത പൊതിച്ചോറിലാണ് കൃഷ്ണാ രതീഷ്,  വൈക്കം  എന്ന പേര് മാത്രം എഴുതിയ മനുഷ്യസ്നേഹിയെ വിദ്യ കണ്ടത്. കിഴങ്ങ് കറിയും അച്ചാറും മാത്രമേ പൊതിച്ചോറിനുള്ളിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ നന്മ ഇപ്പോഴും വിദ്യയുടെ നാവിലുണ്ട്. വയറുനിറയ്ക്കേണ്ട പൊതിച്ചോറ് മനസ്സുകൂടി നിറച്ച കഥ ഇങ്ങനെ.