TOPICS COVERED

വയനാട് നൂൽപ്പുഴയിൽ ഗർഭിണികൾക്കുള്ള ഡി. വൈ. എഫ്. ഐയുടെ പോഷകസമൃദ്ധ ഉച്ചഭക്ഷണം വിതരണം ഒന്‍പത് വർഷം പിന്നിട്ടു.നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന ഗർഭിണികൾക്കാണ് ഗോത്ര സമൃദ്ധി എന്ന പേരിട്ടുള്ള ഭക്ഷണ വിതരണം. 2015 മുതലാണ് ഡി വൈ എഫ് എഫ് ഐ പ്രവർത്തകർ ഉച്ച ഭക്ഷണ വിതരണം തുടങ്ങിയത്. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് എത്തുന്ന ഗർഭിണികൾക്കാണ് വിതരണം. ഇതിനോടകം 15,000 ത്തോളം പേർക്ക് ഭക്ഷണം നൽകി. 

ഗോത്ര സമൃദ്ധി എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയുടെ ഒമ്പതാം വാർഷികവും വിപുലമായി ആഘോഷിച്ചു. ആശുപത്രിയിൽ എത്തിയ എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്തായിരുന്നു ആഘോഷം. സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവരുടെ സഹായത്തോടെ പദ്ധതി തുടരാനാണ് ഡി വൈ എഫ് ഐ യുടെ തീരുമാനം. 

ENGLISH SUMMARY:

Food distribution to pregnant women by DYFI