sis-bank-scam

കോഴിക്കോട് നടക്കാവ് കേന്ദ്രമായുള്ള നിധി ലിമിറ്റഡിന് കീഴിലെ സിസ് ബാങ്ക് നിക്ഷേപ തട്ടിപ്പിൽ നടക്കാവ് പൊലീസ് കേസെടുത്തു. നിക്ഷേപകരുടെയും ബാങ്ക് ജീവനക്കാരുടെയും പരാതിയിൽ നാലു കേസാണ് രജിസ്റ്റർ ചെയ്തത്.

ബാങ്ക് സി ഇ ഒ ചാലിയം സ്വദേശി വസിം തൊണ്ടിക്കോടനും ഡയറക്ടർമാർക്കുമെതിരെയാണ് വഞ്ചന കുറ്റം ചുമത്തി കേസെടുത്തത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷണങ്ങൾ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണ് പരാതി. സ്ഥിര നിയമന വാഗ്ദാനം നൽകി ലക്ഷണങ്ങൾ സ്ഥിര നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്ന ജീവനക്കാരുടെ പരാതിയുമുണ്ട്.