hope2k24-07

സ്കൂൾ വിദ്യാർത്ഥികളിൽ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരെ ഒരുവർഷംനീണ്ടുനിൽക്കുന്ന ബോധവൽക്കരണ പദ്ധതിയുമായി ഒരു സമൂഹമാധ്യമ കൂട്ടായ്മ. 'എമർജിംഗ്‌ വൈക്കത്തുകാർ' എന്ന കൂട്ടായ്മയുടെ ലഹരി വിരുദ്ധ ബോധവൽക്കരണപരിപാടികൾക്ക് എറണാകുളം എസിപി രാജ്കുമാർ തുടക്കം കുറിച്ചു.

കലാകായിക മേഖലകളിലേക്ക് ആകർഷിക്കുവാനും, അഭിരുചി കണ്ടെത്തി വിദ്യാർത്ഥികളിൽ ലക്ഷ്യബോധം സൃഷ്ടിക്കാനുമുള്ള പദ്ധതികളാണ് എമർജിംഗ് വൈക്കത്തുകാരുടെ ലക്ഷ്യം. ഹോപ് ടു–കെ 24 എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പരിപാടികൾക്കാണ് എമർജിംഗ് വൈക്കത്തുകാർ തുടക്കം കുറിച്ചത്.  

വൈക്കം താലൂക്കിലെ 58 സ്കൂളുകളിലേയും പങ്കാളിത്തം നേടി പദ്ധതി നടപ്പാക്കാനാണ് കൂട്ടായ്മയുടെ ശ്രമം. ലഹരിക്കെതിരായുള്ള ചെറു സിനിമകൾ, തെരുവ് നാടകം എന്നിവ ഒരുക്കിയാണ് തുടക്കം.കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് തന്നെ സാമ്പത്തിക സമാഹരണം നടത്തിയാണ് ലഹരിവിരുദ്ധ പരിപാടികൾക്ക് തുടക്കമിടുന്നത്.. 2015 മുതൽ വൈക്കത്ത് നിർദ്ദധന രോഗികൾക്കടക്കം സാമ്പത്തിക സഹായം നൽകുന്ന ഈ കൂട്ടായ്മയുടെ വിവിധ മേഖലകളിലെ സജീവ ഇടപെടലുകളും  ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. 

Awareness against drug use among school students, Emerging Vaikkathukar