TAGS

ബജറ്റ് ടൂറിസത്തിൽ സെഞ്ച്വറി നേട്ടവുമായി ഇടുക്കി തൊടുപുഴ കെ എസ് അർ ടി സി ഡിപ്പോ. പദ്ധതിയുടെ ഭാഗമായി ഇതുവരെ യാത്ര ചെയ്തവരെ ഉൾക്കൊള്ളിച്ചാണ് നൂറാം ട്രിപ്പ്‌ ആഘോഷമാക്കിയത്.

കുറഞ്ഞ ചിലവിൽ കെ എസ് അർ ടി സി ബസിൽ വിനോദ യാത്ര. 2022 ജൂലൈയിൽ വാഗമണ്ണിലേക്കായിരുന്നു ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ആദ്യ യാത്ര. കൂടുതൽ സഞ്ചാരികൾ പദ്ധതിയുടെ ഭാഗമായതോടെ ബജറ്റ് ടൂറിസം ട്രിപ്പുകൾ സൂപ്പർഹിറ്റായി.

ആദ്യയാത്രയുടെ ഭാഗമായരെ ഉൾക്കൊള്ളിച്ച് മുറ്റത്തെ മുല്ല തേടിയൊരു യാത്ര എന്ന പേരിലാണ് ടൂറിസം സെൽ നൂറാം ട്രിപ്പ് സംഘടിപ്പിച്ചത്. പ്രതിസന്ധികൾക്കിടയിലും ബജറ്റ് ടൂറിസം കൂടുതൽ ജനകീയമാക്കുകയാണ് കെ എസ് അർ ടി സിയുടെ ലക്ഷ്യം. ഉടൻ തന്നെ ജില്ലയുടെ മാറ്റ് മേഖലകളിലേക്കും ബജറ്റ് ടൂറിസം പദ്ധതി വ്യാപിപിക്കാനാണ് തീരുമാനം

Idukki Thodupuzha KSRTC Depo achieves century in budget tourism