TOPICS COVERED

കനത്ത മഴ ആലപ്പുഴയിലെ കയർ മേഖലയിലും നാശംവിതച്ചു.  വെളളം കയറി  കയറുൽപ്പന്നങ്ങള്‍ നശിച്ചു. ചേർത്തല പ്രദേശത്തെ ചെറുകിട കയർ ഫാക്ടറികൾക്കാണ് കൂടുതല്‍ നാശനഷ്ടം 

രണ്ട് ദിവസം നിർത്താതെ പെയ്ത മഴയിൽ  ആലപ്പുഴ എസ്.എൽ പുരം ഭാഗത്ത് എ.എസ്.കനാൽ കരകവിഞ്ഞൊഴുകി. ഇതാണ് കനാൽ തീരത്തുളള കയർ ഫാക്ടറികളെ ബാധിച്ചത്.ആറ് ചെറുകിട ഫാക്ടറികളിൽ വെളളം കയറി.കയർ, കയർ തടുക്കുകൾ,വലപ്പായകൾ, ചകിരി ഉല്‍പ്പന്നങ്ങള്‍  എല്ലാം വെളളത്തിലായി.വെളളം പൊങ്ങിയത് രാത്രിയിലായതിനാല്‍ കൊണ്ട് സാധനങ്ങൾ മാറ്റാന്‍ കഴിഞ്ഞില്ല.ഭീമമായ നഷ്ടമാണ് ചെറുകിട കയർ ഫാക്ടറികൾക്ക് ഉണ്ടായത്. 

വെളളം കയറിയതിനാല്‍ കയർ ഫാക്ടറികളിലെ യന്ത്രങ്ങളും കേടായി  .കയർ പിരിയന്ത്രങ്ങൾക്ക് കേടുപാടുകളുണ്ട്.എ.എസ്.കനാലിൽ നിന്ന് വെളളം ചെത്തി പൊഴി വഴി കടലിലേക്ക് പോകുന്ന പൊന്നാം തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെളളപ്പൊക്കത്തിന് കാരണം. നേരത്തെ പ്രതിസന്ധിയിലായ ചെറുകിട കയർ ഫാക്ടറികൾക്ക് മഴ കൂടുതല്‍ ആഘാതമായി.

ENGLISH SUMMARY:

The coir production companies faces huge loss due to heavy rain