chalakkudy-arrest

TOPICS COVERED

ചാലക്കുടിയില്‍ കോഴിക്കടയില്‍ മദ്യം വിറ്റയാള്‍ അറസ്റ്റില്‍. ഡ്രൈഡേ പ്രമാണിച്ചായിരുന്നു വില്‍പന. അന്‍പത്തിയൊന്നു കുപ്പി വിദേശമദ്യം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറയില്‍ കോഴിക്കടയില്‍ മദ്യം വില്‍ക്കുന്നുണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം.

എക്സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലെത്തി മദ്യം ചോദിച്ചപ്പോള്‍ നല്‍കുകയായിരുന്നു. കയ്യോടെ പിടികൂടി. കുറ്റിച്ചിറ സ്വദേശി രതീഷിനെയാണ് പിടികൂടിയത്. എല്ലാ ഡ്രൈ ഡേയിലും സമാനമായി മദ്യം വിറ്റിരുന്നുവെന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ബവ്റിജസ് ഔട്ട്്ലെറ്റില്‍ നിന്ന് നേരത്തെ വാങ്ങിവയ്ക്കുന്ന മദ്യമാണ് കൂടുതല്‍ തുകയ്ക്കു വിറ്റിരുന്നത്. അരലിറ്ററിന്റെ അന്‍പത്തിയൊന്നു കുപ്പി മദ്യമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

ENGLISH SUMMARY:

Man Arrested for Selling Liquor in Chicken Shop, 51 Bottles Seized