TOPICS COVERED

കേരളത്തില്‍ നിന്നുള്ള മാലിന്യ ലോറികള്‍ കോയമ്പത്തൂരില്‍ പിടികൂടിയതില്‍ നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫ്. പാലക്കാടുള്ള കമ്പനിയില്‍ നിന്ന് മാലിന്യം കൊണ്ടു പോയെന്നാണ് പിടിയിലായ ഡ്രൈവര്‍മാരുടെ മൊഴി. കൊച്ചിയില്‍ നിന്നുള്ള പ്ലാസ്റ്റിക് സിമെന്‍റ് കമ്പനിയ്ക്ക് ഇന്ധനമായാണ് നല്‍കുന്നതെന്നും  ടി.കെ അഷറഫ് പറഞ്ഞു. 

കേരളത്തില്‍ നിന്നുള്ള മാലിന്യവുമായി പോയ ലോറി ഡൈവര്‍മാര്‍ കഴിഞ്ഞ രണ്ട് മാസമായി കോയമ്പത്തൂരിലെ ജയിലിലാണ്. പിടിച്ചെടുത്ത മാലിന്യം കൊച്ചിയില്‍ നിന്ന് ഉള്ളതാണെന്ന ലോറി ഉടമകളുടെ വാദം പൂര്‍ണമായി തള്ളുകയാണ് കൊച്ചി നഗരസഭ. കൊച്ചിയില്‍ നിന്നുള്ള മാലിന്യം ശേഖരിച്ചെന്ന് ഡ്രൈവര്‍മാരുടെ മൊഴിയില്ലെന്നാണ് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫിന്‍റെ വാദം. 

സിമന്‍റ് കമ്പനികള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാനാണ് കൊച്ചിയില്‍ നിന്ന് മാലിന്യം കയറ്റി അയക്കുന്നത്. ഇതിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നും കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നു. അതെസമയം കൊച്ചിയില്‍ നിന്നുള്ള മാലിന്യം കോയമ്പത്തൂരിലെ സിമന്‍റെ് കമ്പനിയില്‍ എത്തിക്കണമെന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശത്തിലാണ് പോയതെന്നാണ് ലോറി ഉടമകളുടെ വാദം.

ENGLISH SUMMARY:

The lorry divers who took the garbage from Kerala have been in jail in Coimbatore for the past two months. The Kochi Municipal Corporation is completely rejecting the claim of the lorry owners that the seized waste is from Kochi.