TOPICS COVERED

തിരുവനന്തപുരത്തെ മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ  മരിച്ച ശുചീകരണ തൊഴിലാളി ക്രിസ്റ്റഫർ ജോയിയെ കണ്ടെത്തുന്നതിനായി പ്രവർത്തിച്ച ഫയർ ആൻഡ് റസ്ക്യു ഉദ്യോഗസ്ഥർക്ക് കൊച്ചിയിൽ ആദരം.

സെൻ്റ് തെരേസാസ് കോളജിന്‍റെ കേരള ദർശന വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്‌കുമാർ ഉദ്ഘാടനം ചെയ്തു.

സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പാൾ ഡോ. അൽഫോൻസ വിജയ ജോസഫ് ,കേരള ദർശന വേദി ചെയർമാൻ എ. പി മത്തായി തുടങ്ങി ഒട്ടേറെപേർ പങ്കെടുത്തു.

ENGLISH SUMMARY:

Honour For Fire And Rescue Officers For Amayizhanchanthodu Rescue Operation