40 ഡിഗ്രി ചെരിവിലുള്ള മലകളിൽ പ്രവർത്തിക്കുന്ന പാറമടകൾ ഉണ്ടാക്കുന്ന വലിയ ദുരന്തം പേടിച്ച് കഴിയുകയാണ് കരൂർ പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലെ ആളുകൾ. കലമാക്കുളം,സെന്റ് തോമസ് മൗണ്ട്, കൂവക്കൽ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പാറമടകളാണ് ആയിരക്കണക്കിനാളുകളുടെ ജീവന് ഭീഷണിയായി നിൽക്കുന്നത്. അനധികൃതമായി അനുമതി നൽകിയ പാറമടകൾ പൂട്ടണമെന്ന് ആവശ്യവുമായി സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ
ദുരന്തത്തിന് കാതോര്‍ത്ത് കരൂർ പഞ്ചായത്ത് പാറമടകൾ വലിയ ഭീഷണിയാകുന്നു വീടുകളും റോഡുകളും തകര്‍ന്നു പുതിയ പാറമടകൾക്ക് അനുമതി നല്‍കുന്നു ശക്തമായ സമരത്തിനൊരുങ്ങി നാട്ടുകാര്‍.
കരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന മേരി സൈമൺ എന്ന 70കാരി മനസമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് കാലങ്ങളായി.തുടർച്ചയായി മൂന്ന് പാറമടകൾക്ക് അനുമതി കൊടുത്ത ഇടതുപക്ഷം ഭരിക്കുന്ന കരൂർ പഞ്ചായത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
മേരി ചേച്ചിയുടെത് മാത്രമല്ല. ഒന്ന് രണ്ട് വാർഡുകളിലെ പല വീടുകളുടെയും അവസ്ഥ ഇതുതന്നെയാണ്. കരൂർ,ഉഴവൂർ പഞ്ചായത്ത് റോഡുകളും പൊതുമരാമത്ത് റോഡുകളും രാവും പകലുമെന്നില്ലാതെ ടോറസ് ലോറികൾ കയറിയിറങ്ങി തകർന്നു .
പരിസ്ഥിതി ലോല പ്രദേശത്ത് ഇങ്ങനെ ദിവസവും പുതിയ പാറമടകൾക്ക് അനുമതി നൽകിയാൽ ഇങ്ങനെ ഒരു ഗ്രാമം ഉണ്ടായിരുന്നു എന്ന് പറയേണ്ട സ്ഥിതിയുണ്ടാകുമെന്നാണ് പാറമട ലോബികളെ സംരക്ഷിക്കുന്ന പഞ്ചായത്തിനെ ഓർമ്മപ്പെടുത്താനുള്ളത്.