ആലുവ യുസി കോളേജിൽ ദർപ്പൺ ഗാന്ധിയൻ എക്സിബിഷന് തുടക്കം. മഹാത്മാ ഗാന്ധിയുടെ കോളജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് സോണി വർഗീസ്, ഡോ. ട്വിൻസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.