പ്ലാറ്റിനം ജൂബിലി നിറവിൽ തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. രണ്ടാഴ്ച നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിച്ചിരുത്തുന്ന സംസ്കാരമാണ് കേരളത്തിലുള്ളതെന്ന് പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മാത്യു ടി. തോമസ് എംഎൽഎ, സ്കൂൾ കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം, പ്രിൻസിപ്പൽ ജയാ മാത്യൂസ്, ഹെഡ് മാസ്റ്റർ ഷാജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.